കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ എല്ലാം ഇന്നെല്ലാം പെണ്ണേ നീയാണ് ഓടക്കണ്ടായുള്ളം വാടിപ്പോകും നേരം വാടാമല്ലിപ്പൂവേ വിടരുമോ മാരിതൂവൽ കാലം പോരുന്നുണ്ട് ചാരേ വേനൽത്തുമ്പി നിന്നെ പൊതിയുവാൻ കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ എല്ലാമിന്നെല്ലാം പെണ്ണേ നീയാണ്
ഈണം മൂളി ഇഷ്ടം കൂടി ഏതോനാളിൽ പിരിഞ്ഞു നാം (2) അന്നേ നിൻ ഹിമകണമണിയണ മലരുകൾ വിതറിയ മടിയിലെ ഒരു കുരുന്നായ് നിന്റെ വിരലുകൾ തഴുകിയ സുഖമറിഞ്ഞുറങ്ങിയ നിമിഷമതിനി വരുമോ കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ എല്ലാമിന്നെല്ലാം പെണ്ണേ നീയാണ്
നെഞ്ചിനുള്ളിൽ വീണ്ടും പൂക്കും ചൊല്ലിത്തീരാ കവിതകൾ (2) എന്നെന്നും കരളിലെ കുണുങ്ങണ കരിവള കുറുമ്പിനു കസവുടയാട തരാം നിന്നെ നെറുകയിലുതിരണ നറുനിലാവഴകിലെ കുളിരതിലലിഞ്ഞലയാം കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ