Kaanunnu ningalee kaalathin vaibhavam

1988
Lyrics
Language: English

Kaanunno ningalee
Kaalathin vaibhavam
Thiriyunna bhoomiyil
Thudarunna naadakam...
(kaanunno ningalee...)

Adaraadaan kaiyyukal
Avayaal pon kunnukal
Nedenam onnaay maari naam
Nizhalukal paniyum nilakalilaadum
Paavakalallo nammal
Kannu chimmum neram kondu
Ethum maattunnoraal...
(kaanunno ningalee...)

Paaduka maname...
Aaduka maname....
Aananda melangalil
Naanikkaanenthini
Pedikkaanenthini..
Kaanaatha pooram kaanuvaan...
(kaanunno ningalee...)

Bandhangalaakum kannikalaale
Bandhitharaakunnu naam
Paadangal pokum paathayiloro
Mohavum vilkkunnu naam...
Swanthamellaam anyamaakki
Yaathrayaakunnu naam....
(kaanunno ningalee...)
Language: Malayalam

കാണുന്നോ നിങ്ങളീ
കാലത്തിന്‍ വൈഭവം
തിരിയുന്ന ഭൂമിയില്‍
തുടരുന്ന നാടകം...
(കാണുന്നോ നിങ്ങളീ...)

അടരാടാന്‍ കൈയുകള്‍
അവയാല്‍ പൊന്‍കുന്നുകള്‍
നേടേണം ഒന്നായ് മാറി നാം
നിഴലുകള്‍ പണിയും നിലകളിലാടും
പാവകളല്ലോ നമ്മള്‍
കണ്ണുചിമ്മും നേരം കൊണ്ടു്
ഏതും മാറ്റുന്നൊരാൾ...
(കാണുന്നോ നിങ്ങളീ...)

പാടുക മനമേ...
ആടുക മനമേ....
ആനന്ദമേളങ്ങളില്‍
നാണിക്കാനെന്തിനി...
പേടിക്കാനെന്തിനി ..
കാണാത്ത പൂരം കാണുവാന്‍...
(കാണുന്നോ നിങ്ങളീ...)

ബന്ധങ്ങളാകും കണ്ണികളാലെ
ബന്ധിതരാകുന്നു നാം
പാദങ്ങള്‍ പോകും പാതയിലോരോ
മോഹവും വില്‍ക്കുന്നു നാം...
സ്വന്തമെല്ലാം അന്യമാക്കി
യാത്രയാകുന്നു നാം....
(കാണുന്നോ നിങ്ങളീ...)
Movie/Album name: Abkaari
Artists