Madhuvidhu raavukale surabhila yaamangale
Madiyiloraanpoovine thaa
Athinambaadichantham athinanjanavarnnam
Ambaadichantham athinanjanavarnnm
Aa kavililazhaku viriyum marukilumma orumma
(madhuvidhu)
Paalvennayunnente kannaa - naru-
Paalaazhiyilaalolam thaalolam
Ammathan maaril nee aananda bhaagyam
Achante thaaraattil madhumaya raagam
Nin tharivalakalil ilakiyaadum madhumazhavillu
(madhuvidhu)
Kaadellaam veedellaam neeyaay - kani-
Kaanumbol engengum kannanmaar
Mouliyil choodende shringaarapeeli
Maarathu chaarthende niravanamaala - nin
Kalichirikaliloru yadukulamunarunarunaru
(madhuvidhu)
മധുവിധുരാവുകളേ സുരഭിലയാമങ്ങളേ
മടിയിലൊരാണ്‍പൂവിനെ താ
അതിനമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
അമ്പാടിച്ചന്തം അതിനഞ്ജനവര്‍ണ്ണം
ആ കവിളിലഴകു വിരിയും മറുകിലുമ്മ ഒരുമ്മ
(മധുവിധു)
പാല്‍വെണ്ണയുണ്ണേന്റെ കണ്ണാ, നറു-
പാലാഴിയിലാലോലം താലോലം
അമ്മതന്‍ മാറില്‍ നീ - ആനന്ദഭാഗ്യം
അച്‌ഛന്റെ താരാട്ടില്‍ - മധുമയരാഗം
നിന്‍ തരിവളകളിലിളകിയാടും മധുമഴവില്ല്
(മധുവിധു)
കാടെല്ലാം വീടെല്ലാം നീയായ്, കണി-
കാണുമ്പോള്‍ എങ്ങെങ്ങും കണ്ണന്മാര്‍
മൗലിയില്‍ ചൂടേണ്ടേ - ശൃംഗാരപ്പീലി
മാറത്ത് ചാര്‍ത്തേണ്ടേ - നിരവനമാല
നിന്‍ കളിചിരികളിലൊരു യദുകുലമുണരുണരുണര്
(മധുവിധു)
Movie/Album name: Adyathe Kanmani
Artists