പകൽ പാതി ചാരി നീ മറയുമ്പോൾ ചൊരിയുന്നു മനസ്സും മഴക്കാലം...(2) പിടയുന്നു പിന്നെയും മെഴുതിരിനാളം പിരിയുമോ നീയും കരിനിഴലായ്... പകൽ പാതി ചാരി നീ മറയുമ്പോൾ ചൊരിയുന്നു മനസ്സും മഴക്കാലം....
ജീവിതമേ...തേടുകയാണു തിരച്ചുഴിയിൽ താരകമേ...തിരയുകയാണീ വിജനതയിൽ...(2) കണ്ടതില്ലയെങ്ങുംതന്നെ കാവുതീണ്ടി എത്തുമ്പോൾ മഴനനഞ്ഞു നില്പുണ്ടോ മർമ്മരങ്ങൾ കണ്ണുനീരൊലിച്ചു നിൽക്കും മർമ്മരങ്ങൾ... പകൽ പാതി ചാരി നീ മറയുമ്പോൾ ചൊരിയുന്നു മനസ്സും മഴക്കാലം....
സാഗരമേ...മൂക വിദൂര വിലാപങ്ങൾ ജലമണിയായ് ചിതറിയതോ നിൻ ചിറകടിയിൽ...(2) കൊണ്ടുവന്നു തന്നതു നീ...കാതുചേർത്തു വെയ്ക്കുമ്പോൾ നേർത്ത ശംഖിൽ ആരാനും തേങ്ങുന്നോ... പകൽ പാതി ചാരി നീ മറയുമ്പോൾ ചൊരിയുന്നു മനസ്സും മഴക്കാലം....
Movie/Album name: Jalam - Who Own This Earth
Sentence Summary:Jalam follows a struggling farmer family in Wayanad facing displacement and exploitation over land and water rights, highlighting the human cost of agrarian distress in Kerala.
Musical Style: Melancholic semi-classical melody with folk-inflected orchestration, characteristic of Bijibal's emotive film-score style.
Raga Details: Built on a raga-borrowed melodic framework with a somber, devotional-tinged feel; often noted for its resemblance to the Hamsadhwani/Shuddha Dhanyasi family of scales in its ascending phrases.
Scene Context: The song underscores the emotional turmoil and quiet resilience of the protagonist family amid loss and hardship, serving as a reflective, pathos-laden montage number in the film.