Maanava hridayathin

1983
Lyrics
Language: English

Maanava hridayathin aniyarayil
Oru naadakathinte anthya rangam (2)
Madhuvidhu rajani than maniyarayil
Mattoru naadakathin aadya rangam
(maanava hridayathin..)

Arangil vechellarum chirikkunnu
Aniyarayil poyi karayunnu (2)
Kayyadi kazhinjittum kaanikal pirinjittum
Kadana gadgadam maathram kelkkunnuu
(maanava hridayathin..)

Punchiri vilakkukal theliyikkunnu
Nenjile dukhangal maraykkunnu (2)
Innu thudangumeee navaswapna naadakathil
Anthyamaam rangam aarkariyaam
(maanava hridayathin..)
Language: Malayalam

മാനവ ഹൃദയത്തിന്‍ അണിയറയില്‍
ഒരു നാടകത്തിന്റെ അന്ത്യ രംഗം
മാനവ ഹൃദയത്തിന്‍ അണിയറയില്‍
ഒരു നാടകത്തിന്റെ അന്ത്യ രംഗം
മധുവിധു രജനി തന്‍ മണിയറയില്‍
മറ്റൊരു നാടകത്തിന്‍ ആദ്യ രംഗം
മാനവ ഹൃദയത്തിന്‍ അണിയറയില്‍
ഒരു നാടകത്തിന്റെ അന്ത്യ രംഗം
അരങ്ങില്‍ വെച്ചെല്ലാരും ചിരിക്കുന്നു
അണിയറയില്‍ പോയി കരയുന്നു
അരങ്ങില്‍ വെച്ചെല്ലാരും ചിരിക്കുന്നു
അണിയറയില്‍ പോയി കരയുന്നു
കയ്യടി കഴിഞ്ഞിട്ടും കാണികള്‍ പിരിഞ്ഞിട്ടും
കദന ഗദ്ഗദം മാത്രം കേള്‍ക്കുന്നു‌
മാനവ ഹൃദയത്തിന്‍ അണിയറയില്‍
ഒരു നാടകത്തിന്റെ അന്ത്യ രംഗം
പുഞ്ചിരി വിളക്കുകള്‍ തെളിയിക്കുന്നു
നെഞ്ചിലെ ദുഃഖങ്ങള്‍ മറയ്ക്കുന്നു
പുഞ്ചിരി വിളക്കുകള്‍ തെളിയിക്കുന്നു
നെഞ്ചിലെ ദുഃഖങ്ങള്‍ മറയ്ക്കുന്നു

ഇന്നു തുടങ്ങുമീ നവസ്വപ്ന നാടകത്തില്‍
അന്ത്യമാം രംഗം ആര്‍ക്കറിയാം
മാനവ ഹൃദയത്തിന്‍ അണിയറയില്‍
ഒരു നാടകത്തിന്റെ അന്ത്യ രംഗം
Movie/Album name: Ashtapadi
Artists