Kunjunjaaladam

1994
Lyrics
Language: English

Kunjoonjaalaadaam kinnaaram chollaam
Punnaaram ponnum kiliye
Nallunniyaay maamunnaan pokaam
Chinkaara thankakkudame
Ammakkavilil ummam pothiyaan
Varoo varoo varoo
(kunjoonjaalaadaam...)

Thaazhe cherivil peelikkudilil
Meenakkodi poovittoru naal
Velichediyil velikkuyilin
Odakkuzhal paadunnoru naal
Enthellaam swapnangal kandenno naam
Ethellaam varnnangal thedippoyi naam
Raavereyaayi thozhee
Kalkkandakkunnil karppoorakkaavil kasthoorikkaatte varumo
Maarikkuliraayi ninne punaraam varoo varoo varoo

Medathanalil mohathaliril
Neelakkodi paarunnoru naal
Thaalappoliyil melakkuliril
Thaalicharaderunnoru naal
Chinkaaratherottam ullinnullil
Punnaarappookkaalam kanninnullil
Raavereyaay poroo
(kunjoonjaalaadaam...)
Language: Malayalam

കുഞ്ഞൂഞ്ഞാലാടം കിന്നാരം ചൊല്ലാം
പുന്നാരം പൊന്നും കിളിയെ
നല്ലുണ്ണിയായ് മാമുണ്ണാൻ പോകാം
ചിങ്കാരത്തങ്കക്കുടമേ
അമ്മക്കവിളിൽ ഉമ്മം പൊതിയാൻ
വരൂ വരൂ വരൂ (കുഞ്ഞൂഞ്ഞാലാടാം..)

താഴേ ചെരിവിൽ പീലിക്കുടിലിൽ
മീനക്കൊടി പൂവിട്ടൊരു നാൾ
വേലിച്ചെടിയിൽ വേളിക്കുയിലിൻ
ഓടക്കുഴൽ പാടുന്നൊരു നാൾ
എന്തെല്ലാം സ്വപ്നങ്ങൾ കണ്ടെന്നോ നാം
ഏതെല്ലാം വർണ്ണങ്ങൾ തേടിപ്പോയ് നാം
രാവേറെയായ് തോഴീ
കൽക്കണ്ടക്കുന്നിൽ കർപ്പൂരക്കാവിൽ കസ്തൂരിക്കാറ്റേ വരുമോ
മാരിക്കുളിരായ് നിന്നെ പുണരാം വരൂ വരൂ വരൂ

മേടത്തണലിൽ മോഹത്തളിരിൽ
നീലക്കൊടി പാറുന്നൊരു നാൾ
താലപ്പൊലിയിൽ മേളക്കുളിരിൽ
താലിച്ചരടേറുന്നൊരു നാൾ
ചിങ്കാരത്തേരോട്ടം ഉള്ളിന്നുള്ളിൽ
പുന്നാരപ്പൂക്കാലം കണ്ണിന്നുള്ളിൽ
രാവേറെയായ് പോരൂ (കുഞ്ഞൂഞ്ഞാലാടാം..)
Movie/Album name: Minnaaram
Artists