Aniyarayil Nin Aramani Kilukkam
2022
അണിയറയിൽ നിൻ അരമണിക്കിലുക്കം
അഴകിന്റെ അണിയല മുഴക്കം (2)
അവളുടെ കാൽത്തളയിളകുമ്പോളതിൽ
ഉണരുകയാണീ ഉലകം ഉണരുകയാണീ ഉലകം
(അണിയറയിൽ)
ചുവടുകളിൽ നരനാടക നടനം
വിരലുകളിൽ രതിജീവിത ചലനം (2)
ശ്രമജലമുതിരും സ്തനഭരമതിലൊരു
മണിമാലയിലീ പ്രപഞ്ചമുകുരം (2)
(അണിയറയിൽ)
മിഴിയിണയിൽ തിരി നീട്ടിയ കനിവിൽ
മൊഴിയലയിൽ വിടരുന്നൊരു വടിവിൽ (2)
സ്ഥിതിലയ ചരിതം ക്ഷണികത
അതിനൊരു നിറവായി തെളിയും പ്രദീപ കിരണം
നിറവായി തെളിയും പ്രദീപ കിരണം
Movie/Album name: Kheddha
Artists