Kanneerkkumbilil neeraadan

1995
Lyrics
Language: English

Kanneerkkumbilil neeraadaan
Thinkalkkidaave vaayo
Innente kunjinu panchaarayummayum
Thaalaattumaay vaa poonkaatte
Ololam manikkaatte (kanneerkkumbilil)

Poyppoyoronatthin kariyilakkodiyaay
Ammathan swapnangal maanjepoy
Kanniveyililla kummaattippaattin eenamilla
Kulirilla pullaankuzhalilla kaavumilla
Naavoru paadaan pullonumilla (kanneerkkumbilil)

Azhalinte saamraajyam vaazhaan vannoru
Seethaadeviyo neeyaaro
Verpiriyaathe piriyunnu yaamam
Melleyeriyunnu man chiraathum
Neeyillaathe njaanilla mannil
Vaadaamalare vidaraanurangu (kanneerkkumbilil)
Language: Malayalam

കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍
തിങ്കള്‍ക്കിടാവേ വായോ
ഇന്നെന്റെ കുഞ്ഞിന് പഞ്ചാരയുമ്മയും
താലാട്ടുമായ് വാ പൂങ്കാറ്റേ
ഓലോലം മണിക്കാറ്റേ

(കണ്ണീര്‍ക്കുമ്പിളില്‍)

പൊയ്പ്പോയൊരോണത്തിന്‍ കരിയിലക്കോടിയായ്
അമ്മതന്‍ സ്വപ്നങ്ങള്‍ മാഞ്ഞേപോയ്
കന്നിവെയിലില്ല... കുമ്മാട്ടിപ്പാട്ടിന്‍ ഈണമില്ല...
കുളിരില്ല... പുല്ലാങ്കുഴലില്ല... കാവുമില്ല...
നാവോറു പാടാന്‍ പുള്ളോനുമില്ല...

(കണ്ണീര്‍ക്കുമ്പിളില്‍)

അഴലിന്റെ സാമ്രാജ്യം വാഴാന്‍ വന്നൊരു
സീതാദേവിയോ നീയാരോ
വേര്‍പിരിയാതെ പിരിയുന്നു യാമം
മെല്ലെയെരിയുന്നു മണ്‍‌ചിരാതും
നീയില്ലാതെ ഞാനില്ല മണ്ണില്‍
വാടാമലരേ വിടരാനുറങ്ങ്

(കണ്ണീര്‍ക്കുമ്പിളില്‍)
Movie/Album name: Sargavasantham
Artists