Niradeepam Theliyunna

2012
Lyrics
Language: English

Niradeepam theliyunna neram
Thoomanju pozhiyunna neram
Rithusandhya pole nilkkum penne
Nin kannil njaanalle
Nin kanavil njaanalle
Nin maaril njaanoru madhupanalle
(niradeepam...)

Koodanayaan povukayo poonkuyile
Kuyile poonkuyile
Koode varoo neeyiniyum paadoo
Chemmukilin thaazhvarayil ponthinkal
Kinginikal chaarthukayaay veendum
Ennanuraaga vilolaswaram thazhukiyunarthiyatho
Etho mridula vikaaravanam pookkuda neeerthiyatho
Enthaanenthaanee kaiyyil romaancham
(niradeepam...)

Ezhazhakum thira njoriyum kavilukalil
Kavilil kavilukalil
Chenchodikal meenukalaay neenthi
Valayeriyum viralukalaal thazhuki nee
Vallari pol en maaril chernnu
Ponkal kathirukal thazhuki varum sheethalamaaruthano
Ponkaithappoo manamolum nin kunukunthalamo
Ethaanethaanen manassinu madamaruli
(niradeepam...)
Language: Malayalam

നിറദീപം തെളിയുന്ന നേരം
തൂമഞ്ഞു പൊഴിയുന്ന നേരം (2)
ഋതുസന്ധ്യ പോലെ നിൽക്കും പെണ്ണേ
നിൻ കണ്ണിൽ ഞാനല്ലേ നിൻ കനവിൽ ഞാനല്ലേ
നിൻ മാറിൽ ഞാനൊരു മധുപനല്ലേ
(നിറദീപം തെളിയുന്ന...)

കൂടണയാൻ പോവുകയോ പൂങ്കുയിലേ
കുയിലേ പൂങ്കുയിലേ
കൂടെ വരൂ നീയിനിയും പാടൂ
ചെമ്മുകിലിൻ താഴ്വരയിൽ പൊൻതിങ്കൾ
കിങ്ങിണികൾ ചാർത്തുകയായ് വീണ്ടും
എന്നനുരാഗ വിലോലസ്വരം തഴുകിയുണർത്തിയതോ
ഏതോ മൃദുല വികാരവനം പൂക്കുട നീർത്തിയതോ
എന്താണെന്താണീ കൈയ്യിൽ രോമാഞ്ചം
(നിറദീപം തെളിയുന്ന...)

ഏഴഴകും തിര ഞൊറിയും കവിളുകളിൽ
കവിളിൽ കവിളുകളിൽ
ചെഞ്ചൊടികൾ മീനുകളായ് നീന്തി
വലയെറിയും വിരലുകളാൽ തഴുകി നീ
വല്ലരി പോൽ എൻ മാറിൽ ചേർന്നു
പൊങ്കൽ കതിരുകൾ തഴുകി വരും ശീതളമാരുതനോ
പൊൻകൈതപ്പൂ മണമോലും നിൻ കുനുകുന്തളമോ
ഏതാണേതാണെൻ മനസ്സിനു മദമിളകി
(നിറദീപം തെളിയുന്ന...)
Movie/Album name: Ee Thirakkinidayil
Artists