Unarukayaano

2017
Lyrics
Language: Malayalam

ഉണരുകയാണോ താമര പൈങ്കിളി പൈതൽ
ഉയരുകയാണോ താരക തൂമലർത്തോപ്പിൽ
ഉണരുകയാണോ താമര പൈങ്കിളി പൈതൽ
ഉയരുകയാണോ താരക തൂമലർത്തോപ്പിൽ
പുലർക്കാലം തരുമൊളിയുടെ ചൂടിൽ
ഇളം മഞ്ഞിൻ കുളിരല മറ മാറ്റി
മണിക്കൂടിൻ ചെറുകതകുകൾ നീക്കി
സ്വയം മാറി പുതുചിറകുകൾ ചൂടി

വളരുകയാണോ പൈങ്കിളി പൈതലിൻ ഉള്ളിൽ
മുകിലുകൾ പുൽകാൻ ആയിരം കൈയ്യുള്ള മോഹം
വെയിൽ തീയിൽ ചിറകിണ തളരാതെ
കിളിത്തൂവൽ വഴികളിൽ ഉതിരാതെ
ഇടനെഞ്ചിൽ നിറപുളകവുമായി
അവൾ പാടി അതി മധുരമൊരീണം

മിഴികളിലാകെ കൗതുക മല്ലിക ചൂടി
മുകിലുകൾ മുത്തും ഓമനപ്പൈതലെ നോക്കി
മലർച്ചുണ്ടിൽ ഒരു നറുചിരിയോടെ
മുളം തണ്ടിൽ സ്വരകണികകൾ പാകി
ഇട നെഞ്ചിൽ നിറപുളകവുമായി
അവൾ പാടി അതിമധുരമൊരീണം
Movie/Album name: Udaaharanam Sujatha
Artists