Kannil Meenaadum

1975
Lyrics
Language: English

Kannil meenaadum periyaar thadaakame (2)
Kulir pampaa thadame
Vikaarangal adimudi adimudi
Moodum meyyode
Varuvathaaro varuvathaaro (meenaadum

Aahaa.. aathira therileri
Theril ninnum
Indraneela peelikal thooki (2)
Kai neettum nishaa meghathin
Kelipushpamaai(2)
Onnaam kunnil thaanu thaanu
Thaanirangi swapna doothanaai
Varuvathaaro varuvathaaro (meenaadum

Aahaa..aayiram kaikalode
Kaikal thorum
Kaamappoovin ampukalode(2)
Olathin sharathkaalathil
Raasakreedaykkaai (2)
Onnaam raavil naanam kondu
Maaril chaayum thozhiye pulki
Varuvathaaro varuvathaaro (meenaadum
Language: Malayalam

കണ്ണിൽ മീനാടും പെരിയാർതടാകമേ.....

കണ്ണിൽ മീനാടും പെരിയാർതടാകമേ.....കുളിർപമ്പാതടമേ....
വികാരങ്ങൾ അടിമുടി അടിമുടി മൂടും മെയ്യോടെ വരുവതാരോ വരുവതാരോ
മീനാടും പെരിയാർതടാകമേ.....
(കണ്ണിൽ മീനാടും.....)

ആഹായ്.....ആതിരാത്തേരിലേറി തേരിൽ നിന്നുമിന്ദ്രനീലപ്പീലികൾ തൂകി...
കൈനീട്ടും നിശാമേഘത്തിൻ കേളീപുഷ്പമായ്...കൈനീട്ടും നിശാമേഘത്തിൻ കേളീപുഷ്പമായ്...
ഒന്നാംകുന്നിൽ താണുതാണു താണിറങ്ങി സ്വപ്നദൂതനായ് വരുവതാരോ വരുവതാരോ....

മീനാടും പെരിയാർതടാകമേ.....കണ്ണിൽ മീനാടും പെരിയാർതടാകമേ.....

ആഹായ്.....ആയിരം കൈകളോടെ കൈകൾതോറും കാമപ്പൂവിന്നമ്പുകളോടേ....
ഓളത്തിൻ ശരത്കാലത്തിൽ രാസക്രീഢയ്ക്കായ്....ഓളത്തിൻ ശരത്കാലത്തിൽ രാസക്രീഢയ്ക്കായ്....
ഒന്നാം രാവിൽ നാ‍ണംകൊണ്ടു മാറിൽചായും തോഴിയെ പുൽകി വരുവതാരോ വരുവതാരോ...

മീനാടും പെരിയാർതടാകമേ.....കണ്ണിൽ മീനാടും പെരിയാർതടാകമേ.....കുളിർപമ്പാതടമേ....
വികാരങ്ങൾ അടിമുടി അടിമുടി മൂടും മെയ്യോടെ വരുവതാരോ വരുവതാരോ
മീനാടും പെരിയാർതടാകമേ.....കണ്ണിൽ മീനാടും പെരിയാർതടാകമേ.....
Movie/Album name: Neelapponmaan
Artists