Mizhikalil Thaliridum

2024
Lyrics
Language: Malayalam

മിഴികളിൽ തളിരിടും പ്രണയമേ
നിറങ്ങളിൽ എഴുതിടും ഹൃദയമേ
പുഴയേതേതോ തൊടും വിജനപഥമേതോ
വെയിൽ ചായാതെ ഇരുവഴികൾ അകലാതെ .... പോകെ

ഞാനും നീയും പിരിയാനരുതാതെ
അറിയാവാനിൽ മുകിലായ് അലയുന്നു

കനിയുമോ പ്രാണനിലലിയുമോ
അതിരുകൾ ഉയരാതിനി നമ്മളിൽ
ഇരുളിതിൽ ആതിര വിരിയുമോ
പുലരികൾ വിടരാനിനി ജീവനിൽ
ഉയിരായ് താനേ സിരകൾ തഴുകാനായ്
ഒടുവിൽ ജന്മം നിനക്കു പകരാനായ്
കൂടെ .... കൂട്ടായ്

ഞാനും നീയും പിരിയാനരുതാതെ
അറിയാവാനിൽ മുകിലായ് അലയുന്നു
Movie/Album name: Uttavar
Artists