കളമിതാ ഈ കളിയിലെ രാക്കരുവായ് കുരുങ്ങരുതേ ചതിവുമായ് പാഴ്ച്ചുവടുമായ് ഹേ തുടരാം പട ചടുലം മറയേറിയും ആനപ്പുറമേറിയും അടിതെറ്റാതിടം വെച്ചു വാ ഓ പുറമോടിയില്‍ പൂനപ്പുലിജന്മമായ് ഒടിമായം മറയാതെ വാ (കളമിതാ...)
മാരീചനാം നീ മാൻ രൂപമേന്തി മാലേയക്കാറ്റില്‍ കസ്തൂരി ചിന്തി വിരുന്നെത്തി ഈ രാത്രിയില്‍ ഓ... വിരുന്നെത്തി ഈ രാത്രിയില്‍ നീയെന്റെ മാത്രം നിറമാര്‍ന്ന മൈനേ നീയില്ലയെങ്കില്‍ വെയിൽക്കൂട്ടില്‍ മൗനം വസന്തം വിളിക്കുന്നു നിന്നെ (കളമിതാ...)