Oru Nokku Kaanuvaan

2017
Lyrics
Language: Malayalam

ഒരു നോക്കു കാണുവാൻ കാത്തിരുന്നവൾ
മിഴിയകന്നു പോയോ
ഒരു കാറ്റുപോലെയെൻ കൂടെ വന്നവൾ
വഴി മറന്നുപോയോ
ഒരു കഥയായി അവളകല്ലും അവളുടെ
തേൻ ചിന്തുകൾ നോവുകളായി പടരും

അലയുമൊരു കാറ്റിൻ ഇതളുകളായി
വിടപറയാൻ ഇന്നെന്തേ ഈ വഴിയിൽ
വഴി മറയുമേതോ നിഴലിൻ
വിരലുകളാൽ അരികിലൊരോമൽ
തിരിയണയും നിമിഷമിതോ

പറയാതെയെന്തിനും കൂടെ നിന്നവൾ
മൊഴി മറന്നു പോയോ
ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾ
കഥ മറന്നു പോയോ
കരി വളകൾ അവളണിയും അവളുടെ കാൽപാടുമായി ഈ വഴികൾ മറയും

അലിയുമൊരു പാട്ടിൻ മധുകണമായി
ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ...

പൂവഴികൾ തേടണം പുതിയ നറുതിങ്കളായി
വീണ്ടുമനുരാഗമാം ചില്ലമേൽ
ഈണമൊഴുകീടണം ഈ നനയുമോർമയിൽ
ഈരണിയാതെ നാം മേവണം
നനയാമി ചാറ്റു മഴയിൽ
നിനവുകൾ ഒന്നായി വിടരാൻ
പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ...

അലിയുമൊരു പാട്ടിൻ മധുകണമായി
ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ...

അലിയുമൊരു പാട്ടിൻ മധുകണമായി
ചെറു കിളികൾ ഇനി മെല്ലെ ചിറകുണരും
അരികിലൊരു കാറ്റിൻ ചിറകുകളാൽ
പ്രിയമെഴുമോമൽ കുളിരണിയും പുലരികളിൽ...
Movie/Album name: Sunday Holiday
Artists