ഇമ്പം തുമ്പം രണ്ടും പരസ്‌പരം മാറും ഇരവുകൾ പകലാവും മുകിൽ മഴയാവും ചിരി മിഴിനീരാവും വാനാകെ നീങ്ങുന്ന വെൺസൂര്യൻ വരില്ലേ ചായാനായി എൻ ഭൂമിയിൽ ഞാൻ കരയിതിലാകിലും മറുകര ചേർന്നീടും പലപല പിറവികളുണ്ടാമോ? ചൊല്ലുമോ? അലകടലാഴം...
മിണ്ടാത്ത മൊഴികാവ്യം ആവാനോ? ഇല്ലാത്ത ചുവരിന്മേൽ വരയാനോ? തായ് പെറ്റതല്ലാതെ ഏതുയിരോ? ആരോരുമില്ലാതെ പ്രേമമോ? കാൽ ഞൊടി നീ, കരം പിടിക്കാമോ? കരയെത്തും വരെയും പരിണയിക്കാമോ? ഒരു നോട്ടമൊരു വാക്ക് തന്നേ പോ (അലകടലാഴം...)