ഇന്നലെയോളം വന്നണയാത്തൊരു മഞ്ജുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായ് ചെമ്പകമണമായ് മണ്ണും വിണ്ണും മൂടി.... പൊൽത്തിരിനാളം പണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൽ...താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ.... ആദ്യരാവിൻ ഓർമ്മപ്പൂക്കൾ ചൂടി..ആ.... മാലാഖപ്പെണ്ണേ നീ വാ...വാ...വാ... ഈ നിലാവിൽ മൗനം പെയ്യും മഞ്ഞിൽ ഏദൻ പൂങ്കാവായി ലോകം... (ഇന്നലെയോളം....)
വസന്തങ്ങൾ മാഞ്ഞേ പോയ്... സുഗന്ധങ്ങൾ തോർന്നു പോയ് മനസ്സിന്റെയോരത്തു് മരം പെയ്തു പിന്നെയും ആ മഴയുടെ വിരലുകൾ തഴുകിയ രാവിൽ സുരഭില മലരുകളുതിരുമ്പോൾ ആ മദഭരലഹരികൾ വിതറിയ രാവിൻ തരളിത കിസലയ തല്പത്തിൽ വന്നിരുന്നു നീ....വെൺപിറാവുപോൽ ഉള്ളിനുള്ളിൽ നീ...മഞ്ഞുതുള്ളിയായ്...
ഇന്നലെയോളം വന്നണയാത്തൊരു മഞ്ജുനിലാവേ എങ്ങനെയിന്നീ ചന്ദനമഴയായ് ചെമ്പകമണമായ് മണ്ണും വിണ്ണും മൂടി.... പൊൽത്തിരിനാളം പണ്ടു പൊലിഞ്ഞൊരു മഞ്ഞണിരാവിൽ...താഴ്‌വാരങ്ങൾ എങ്ങനെയിങ്ങനെ മിന്നിമിനുങ്ങി മുന്നിൽ സ്വപ്നം പോലേ.... ആ...ആ...ആ....