Prabhaamayi

1983
Lyrics
Language: English

Prabhaamayee prabhaamayee
Suvarnamukhi nin nettiyilaare
Sooryathilakam chaarthi?
Prakrithiyorukkiya panthalilaarude
Prathisruthavadhuvaay nee vannu?

Arumayaayanangan manthrangalezhuthiya
Azhekelumoru thankathidamballe nee?
Mm... aha....
Madiyil vechathilezhum madhuramam manthrangal
Manasijamanthrangal uruvidum njan
Paadi manasijamanthrangal uruvidum njan

Olichinnumarayile kaanchana kaanchiyil
Kaliyaadumoru muthaayirunnenkil
Kaliyaadumoru muthaayirunnenkil njan
Mm... aahaa.. oho....
Adimudipunarum ninnudayaadathalirile
Oruverumizhayay njan padarumenkil
Language: Malayalam

പ്രഭാമയീ പ്രഭാമയീ....
സുവര്‍ണ്ണമുഖി നിന്‍ നെറ്റിയിലാരേ
സൂര്യതിലകം ചാര്‍ത്തി
പ്രകൃതിയൊരുക്കിയ പന്തലിലാരുടെ
പ്രതിശ്രുത വധുവായ് നീ വന്നു

അരുമയായനംഗന്‍ മന്ത്രങ്ങളെഴുതിയ
അഴകേലുമൊരു തങ്കത്തകിടല്ലേ നീ
മ്.. ആഹാ...
മടിയില്‍ വെച്ചതിലെഴും മധുരമാം മന്ത്രങ്ങള്‍
മനസിജമന്ത്രങ്ങള്‍ ഉരുവിടും ഞാന്‍
പാടി മനസിജമന്ത്രങ്ങള്‍ ഉരുവിടും ഞാന്‍

ഒളിചിന്നുമരയിലെ കാഞ്ചന കാഞ്ചിയില്‍
കളിയാടുമൊരു മുത്തായിരുന്നെങ്കില്‍
കളിയാടുമൊരു മുത്തായിരുന്നെങ്കില്‍ ഞാന്‍
മ്.. ആഹാ... ഓഹൊ
അടിമുടിപുണരും നിന്നുടയാടത്തളിരിലെ
ഒരുവെറുമിഴയായ് ഞാന്‍ പടരുമെങ്കില്‍
Movie/Album name: Lekhayude Maranam Oru Flashback
Artists