Kanavukale Viriyumo

2018
Lyrics
Language: English

Kanavukale viriyumo
Ithalithalaay vidarumo
Oru rappadi than eenam
Puthuraagamaayi oru ganamaayi
Athu kaathil vannu veenu
Ilam thennalinnu shruthi cherthu
Koodeyathumettu padi vannu
(kanavukale viriyumo ...)

Maduramaay padumo karalile nombaram
Thakarumen veenayil shruthiyini cherkkumo
Nin naadamo ganamo kezhumen thanthriye
Oru maunaraagamathilolalolamaay vannu pulkiyengil
Oaa ante jeevanil ponchilampoli veendumvannuvengil
Kanavukalo safalamaay ithalithalaay punarave

Malarukal pookkumee vazhikalil neengidaan
Kiranamaay ninnilo pulariyil alinjitaam
Nin paattile thenkanam ettu njaan moolave
Oru maunaraagamathilolalolamaay vannu pulkiyengil
Oaa ante jeevanil ponchilampoli veendumvannuvengil
Kanavukalo safalamaay ithalithalaay punarave
Oru rappadithan eenam
Puthuraagamaayi oru ganamaayi
Athu kaathil vannu veenu
Ilam thennalinnu shruthi cherthu
Koodeyathumettu padivannu
Kanavukalo safalamaay
Ithalithalaay punarave
Language: Malayalam

കനവുകളെ വിരിയുമോ
ഇതളിതളായ് വിടരുമോ
ഒരു രാപ്പാടി തൻ ഈണം
പുതുരാഗമായി ഒരു ഗാനമായി
അതു കാതിൽ വന്നു വീണു
ഇളം തെന്നലിന്നു ശ്രുതി ചേർത്തു
കൂടെയതുമേറ്റു പാടി വന്നു
(കനവുകളെ വിരിയുമോ ...)

മധുരമായ് പാടുമോ കരളിലെ നൊമ്പരം
തകരുമെൻ വീണയിൽ ശ്രുതിയിനി ചേർക്കുമോ
നിൻ നാദമോ ഗാനമോ കേഴുമെൻ തന്ത്രിയെ
ഒരു മൗനരാഗമതിലോലലോലമായ് വന്നു പുല്കിയെങ്കിൽ
ഓ എന്റെ ജീവനിൽ പൊൻചിലമ്പൊലി വീണ്ടുംവന്നുവെങ്കിൽ
കനവുകളോ സഫലമായ് ഇതളിതളായ് പുണരവേ

മലരുകൾ പൂക്കുമീ വഴികളിൽ നീങ്ങിടാൻ
കിരണമായ് നിന്നിലോ പുലരിയിൽ അലിഞ്ഞിടാം
നിൻ പാട്ടിലെ തേൻകണം ഏറ്റു ഞാൻ മൂളവേ
ഒരു മൗനരാഗമതിലോലലോലമായ് വന്നു പുല്കിയെങ്കിൽ
ഓ എന്റെ ജീവനിൽ പൊൻചിലമ്പൊലി വീണ്ടുംവന്നുവെങ്കിൽ
കനവുകളോ സഫലമായ് ഇതളിതളായ് പുണരവേ
ഒരു രാപ്പാടിതൻ ഈണം
പുതുരാഗമായി ഒരു ഗാനമായി
അതു കാതിൽ വന്നു വീണു
ഇളം തെന്നലിന്നു ശ്രുതി ചേർത്തു
കൂടെയതുമേറ്റു പാടിവന്നു
കനവുകളോ സഫലമായ്
ഇതളിതളായ് പുണരവേ
Movie/Album name: Avarkkoppam
Artists