Swargavaathil thurannu

1979
Lyrics
Language: English

Swarggavaathil thurannu swapnaraanikal vannu
Madhurageethangal paati madananarthanam aati
(swarggavaathil......)

Aayiram chiriyumaay swapnangal
Aanandakkulirulla sathyangal
Ozhukiyozhuki varum munpil
Chirichu chirichu varum pinnil
Oho nee otivaa aahaa nee paativaa
To to to to to....
(swarggavaathil.....)

Laharikkum jeevitha thaalathil
Vihariykkoo veenjinte melathil
Marannu marannupom dukham
Parannu parannupom dukham
Oho nee otivaa aahaa nee paativaa...
To to to to to....
Language: Malayalam

സ്വര്‍ഗ്ഗവാതില്‍ തുറന്നു സ്വപ്നറാണികള്‍ വന്നു
മധുരഗീതങ്ങള്‍ പാടി മദനനര്‍ത്തനം ആടി
(സ്വര്‍ഗ്ഗവാതില്‍.....)

ആയിരം ചിരിയുമായ് സ്വപ്നങ്ങള്‍
ആനന്ദക്കുളിരുള്ള സത്യങ്ങള്‍
ഒഴുകിയൊഴുകി വരും മുന്‍പില്‍
ചിരിച്ചു ചിരിച്ചു വരും പിന്നില്‍
ഓഹോ നീ ഓടിവാ ആഹാ നീ പാടിവാ
റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ...
(സ്വര്‍ഗ്ഗവാതില്‍......)

ലഹരിയ്ക്കും ജീവിത താളത്തില്‍
വിഹരിയ്ക്കൂ വീഞ്ഞിന്റെ മേളത്തില്‍
മറന്നു മറന്നുപോം ദുഃഖം
പറന്നു പറന്നുപോം ദുഃഖം
ഓഹോ നീ ഓടിവാ ആഹാ നീ പാടിവാ
റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ റ്റൂ...
(സ്വര്‍ഗ്ഗവാതില്‍......)
Movie/Album name: Koumaarapraayam
Artists