Mannil kozhinja malarukale
Kanneerilezhuthiya kavithakale
Chirikkan thuniyukayano - ningal
Chithayil neerunna mohangale
Hrudhayathilaayiram gaanangal vithumbunna
Thakranna muralikale - potti
Tthakaranna muralikale
Etho kinavinte lahariyil veendum
Ennini ningal paadum
Pakalinte shavappetti chumannukondizhayunna
Thalarnna mukilukale - vaadi
Tthalarnna mukilukale
Ee andhakaarathil aasha than kiranangal
Iniyennu choodum ningal
മണ്ണില്‍ക്കൊഴിഞ്ഞ മലരുകളേ
കണ്ണീരിലെഴുതിയ കവിതകളേ
ചിരിക്കാന്‍ തുനിയുകയാണോ -നിങ്ങള്‍
ചിതയില്‍ നീറുന്ന മോഹങ്ങളേ
ഹൃദയത്തിലായിരം ഗാനങ്ങള്‍ വിതുമ്പുന്ന
തകര്‍ന്ന മുരളികളേ-പൊട്ടി
ത്തകര്‍ന്ന മുരളികളേ
ഏതോകിനാവിന്റെ ലഹരിയില്‍ വീണ്ടും
എന്നിനി നിങ്ങള്‍ പാടും
പകലിന്റെ ശവപ്പെട്ടി ചുമന്നുകൊണ്ടിഴയുന്ന
തളര്‍ന്നമുകിലുകളേ-വാടി
ത്തളര്‍ന്ന മുകിലുകളേ
ഈ അന്ധകാരത്തില്‍ ആശതന്‍ കിരണങ്ങള്‍
ഇനിയെന്നു ചൂടും നിങ്ങള്‍
ഇനിയെന്നു ചൂടും നിങ്ങള്‍
Movie/Album name: Soundaryam
Artists