Raappadikal Moolunnitha
1999
രാപ്പാടികള്‍ മൂളുന്നിതാ വേര്പാടിനീണം
മായുന്നുവോ തേങ്ങുമീ സായന്തനം (രാപ്പാടികള്‍...)
കാറ്റാടിതന്‍ മണ് വീണകള്‍ മൂകം വിതുമ്പീ
വാർതിങ്കളേ രാവിതില്‍ നീ ഏകനായ്
ഇന്നോർമയില്‍ വിങ്ങുന്നിതാ പോയ്പോയകാലം
ബന്ധങ്ങളാല്‍ ബന്ധനം സ്നേഹാതുരം
നീരാഴിയില്‍ നീങ്ങീടുമാ രാധേയനെ പോല്‍
തേങ്ങുന്നിതാ മൂകമായീജീവിതം
നമ്മളൊരു പൂപാതയില്‍ പുഞ്ചിരിയുമാ കൊഞ്ചലായ്
നീങ്ങീടുംനാൾ വെറുമൊരു കടംകഥയായ് (രാപ്പാടികള്‍..)
വേനല്‍ മൃഗം പായുന്നോരീ തീക്കാടിനുള്ളില്‍
സ്വന്തം സുഖം കേഴുമീ കാരാഗൃഹം
തേർതട്ടിലായ് വീഴുന്നിതാ നീയെന്ന പാത്രം
താങ്ങീടുവാന്‍ ഇല്ല നിന്‍ തേരാളിയും
സ്വപ്നമൊരു നീർപോളയായ് ബന്ധമൊരു പാഴ്ചില്ലയായ്
പിന്‍ നിലാവേ വെറുമൊരു നിഴലായ് നീ (രാപ്പാടികള്‍...)
Movie/Album name: Swastham Gruhabharanam
Artists