Njettattu Mannil Veezhuvaan

1972
Lyrics
Language: English

Njetattu mannil veezhuvaanenthinu
Potti vidarunnu mukulangale (njettattu)

Poliyunna sandhyaykku sindooramenthinu
Kalithullum rajanikku kari thekkuvaan (poliyunna)

Velichamenthinu thakarunnu depam
Irulinu swaagathamarulaan
Irulinu swaagathamarulaan (njettattu)

Pottichirichittu pottikkarayunna
Paazhmannil veena nizhalalle njaan
Mookamaay karayumbol kannuneer chaalilum
Parihaasa roopangaal kaanunnu njaan en
Parihaasaroopangal kaanunnnu njaan (njettattu)
Language: Malayalam

ഞെട്ടറ്റു മണ്ണില്‍ വീഴുവാനെന്തിനു
പൊട്ടിവിടരുന്നു മുകുളങ്ങളേ (ഞെട്ടറ്റു)

പൊലിയുന്ന സന്ധ്യയ്ക്കു സിന്ദൂരമെന്തിനു
കലിതുള്ളും രജനിക്കു കരിതേക്കുവാന്‍ (പൊലിയുന്ന)
വെളിച്ചമെന്തിനു തകരുന്നു ദീപം
ഇരുളിനു സ്വാഗതമരുളാന്‍
ഇരുളിനു സ്വാഗതമരുളാന്‍ (ഞെട്ടറ്റു)

പൊട്ടിച്ചിരിച്ചിട്ടു പൊട്ടിക്കരയുന്ന
പാഴ് മണ്ണില്‍ വീണ നിഴലല്ലേ ഞാന്‍
മൂകമായ് കരയുമ്പോള്‍ കണ്ണുനീര്‍ ചാലിലും
പരിഹാസരൂപങ്ങള്‍ കാണുന്നു ഞാന്‍ എന്‍-
പരിഹാസരൂപങ്ങള്‍ കാണുന്നു ഞാന്‍ (ഞെട്ടറ്റു)
Movie/Album name: Lakshyam
Artists