Kannukal Thudichappol

1967
Lyrics
Language: English

Kannukal thudichappol kaalindi chirichappol
Kannan varumennarinjen
Karalatha ariyaathen karivala chilachappol
Kamanan varumennarinjen (kannukal)

Krishnathulasikkathir nerukayil choodi ninnu
Keerthanam paadivarum thennal
Krishathulasikkathir nerukayil choodi
Ninnu
Keerthanam paadivarum thennal
Avan varunnennu cholli parihasikkukayaayi
Arumayen shaarikappithal (kannukal)

Nimisha shalabhajaalam chirakadichakannappol
Nirnidram iravil njaan kaathu
Nimisha shalabhajaalam chirakadichakannappol
Nirnidram iravil njaan kaathu
Orunaalum urukaatha pranayathin vennayumaayi
Omanakkannane njaan kaathu (kannukal)
Language: Malayalam

കണ്ണുകള്‍ തുടിച്ചപ്പോള്‍ കാളിന്ദി ചിരിച്ചപ്പോള്‍
കണ്ണന്‍ വരുമെന്നറിഞ്ഞേന്‍
കരലതയറിയാതെന്‍ കരിവള ചിലച്ചപ്പോള്‍
കമനന്‍ വരുമെന്നറിഞ്ഞേന്‍ (കണ്ണുകള്‍ )

കൃഷ്ണതുളസിക്കതിര്‍ നെറുകയില്‍ ചൂടിനിന്നു
കീര്‍ത്തനം പാടിവരും തെന്നല്‍
കൃഷ്ണതുളസിക്കതിര്‍ നെറുകയില്‍ ചൂടിനിന്നു
കീര്‍ത്തനം പാടിവരും തെന്നല്‍
അവന്‍ വരുന്നെന്നുചൊല്ലി പരിഹസിക്കുകയായി
അരുമയെന്‍ ശാരികപ്പൈതല്‍ (കണ്ണുകള്‍ )

നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍
നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു
നിമിഷശലഭജാലം ചിറകടിച്ചകന്നപ്പോള്‍
നിര്‍നിദ്രമിരവില്‍ ഞാന്‍ കാത്തു
ഒരുനാളുമുരുകാത്ത പ്രണയത്തിന്‍ വെണ്ണയുമായി
ഓമനക്കണ്ണനെ ഞാന്‍ കാത്തു (കണ്ണുകള്‍ )
Movie/Album name: Cochin Express
Artists