മലര്‍ക്കിളീ....തളിര്‍ക്കിളീ മണിത്തൂവല്‍പ്പൂ നീ ചാര്‍ത്താമോ... മഴക്കുളിര്‍ നിറഞ്ഞിടും മയില്‍പ്പീലിപ്പൊൻ പൂ ചൂടാമോ... ഈ കൂട്ടില്‍ നീ വാ..... പൊന്‍ പൂവല്ലേ ചെന്തേനല്ലേ വെൺമേഘങ്ങള്‍ ചൂടും നേരം എന്‍ മനസ്സാകെ നീ പൂക്കുമോ... മലര്‍ക്കിളീ.....തളിര്‍ക്കിളീ മണിത്തൂവല്‍പ്പൂ നീ ചാര്‍ത്താമോ...
നീരാടി ഈറൻ തൂവാനത്തെന്നൽ പൂ മാനത്തില്‍ മഴവില്ലു തീര്‍ക്കേ താരുണ്യം താരം പോൽ ലാവണ്യത്തിൻ പൂ മാടങ്ങൾ ഇഴ പാകും നേരം രാഗാര്‍ദ്രമെന്‍ മോഹങ്ങളില്‍ രാക്കൂടുകള്‍ തീര്‍ക്കാന്‍ വരൂ.... മെയ്യാകെ പൊൻ രേഖ ചാർത്താൻ പോരൂ മലര്‍ക്കിളീ....തളിര്‍ക്കിളീ മണിത്തൂവല്‍പ്പൂ നീ ചാര്‍ത്താമോ...