Ooruvittu Paruvittu

1976
Lyrics
Language: English

Ooru vittu paaru vittu para parannavane
Iruliengaluzharukayaanariyukayille
Ariyukayille
Ee malakalkkuyareyoru devalokathil ninte
Jeevanidam theerthidunnu devathamaarundu
Devathamaarundu
(ooru vittu...)

Idathu valathumiru nirayil devathamaarundu
Ivideyirulilaazhumengattoorukalumundu
Mulayulanju maaru thachu mudiyazhinju chodu vechu
Mukhamuyarthu mukalilekku mizhi parannu
Kaathu kaathu
Marayumittu ninnidunnu ninteyuttavar nee
Ivide vittavar
(ooru vittu...)
Language: Malayalam

ഊരുവിട്ടു് പാരുവിട്ടു് പറപറന്നവനേ
ഇരുളിലെങ്ങളുഴറുകയാണറിയുകയില്ലേ
അറിയുകയില്ലേ
ഈ മലകള്‍ക്കുയരെയൊരു ദേവലോകത്തില്‍ - നിന്റെ
ജീവനിടം തീര്‍ത്തിടുന്നു ദേവതമാരുണ്ടു്
ദേവതമാരുണ്ടു്
(ഊരുവിട്ടു് )

ഇടതുവലതുമിരുനിരയില്‍ ദേവതമാരുണ്ടു്
ഇവിടെയിരുളിലാഴുമെങ്ങട്ടൂരു്കളുമുണ്ടു്
മുലയുലഞ്ഞു് മാറുതച്ചു് മുടിയഴിഞ്ഞു് ചോടുവച്ചു്
മുഖമുയര്‍ത്തു് മുകളിലേയ്ക്കു് മിഴി പറന്നു
കാത്തു് കാത്തു്
മറയുമിട്ടു് നിന്നിടുന്നു നിന്റെയുറ്റവര്‍ നീ
ഇവിടെ വിട്ടവര്‍
(ഊരുവിട്ടു്)
Movie/Album name: Njavalppazhangal
Artists