Thoovaanile Pon Pakalmani Poovukal

2023
Lyrics
Language: Malayalam

തൂവാനിലെ പൊൻ പകൽ മണിപ്പൂവുകൾ
തൂവുന്നുവോ വെണ്ണിതളുകൾ മണ്ണിൽ ആയി
തുഷാരമീ തുഷാരമീ തടങ്ങളെ പൊതിഞ്ഞൊരുമ്മയേകിയോ
കണ്ടാൽ കണ്ടേ മയങ്ങും ഈ മണ്ണിൻ ചേലായിരം
കാതിൽ കാറ്റിന്റെ മേളം വന്നേതോ നാട്ടീണമായി

മലനിരകൾ ദൂരെ മുകിലിലലിവൂ
മകരമണി സൂര്യൻ കനകമെറിവൂ
കുന്നിൽ തുള്ളുന്നിതാ പൂഞ്ചോല ചിങ്കാരികൾ
ചെമ്പുല്ലിൻ തുമ്പായിരം വിണ്ണിൻ പൊൻതുമ്പികൾ
തുഷാരമീ തുഷാരമീ തടങ്ങളെ പൊതിഞ്ഞൊരുമ്മയേകിയോ

വന വഴിയിലാകെ വെയിലുമിരുളും
എഴുതിയിടുമോരോ കനവുലിപികൾ
ചില കൂട്ടങ്ങളിൽ വർണ്ണപ്പൂമ്പാറ്റകൾ
ഏല പൂങ്കാട്ടിലോ ചോല പെൺ പക്ഷികൾ

തുഷാരമീ തുഷാരമീ തടങ്ങളെ പൊതിഞ്ഞൊരുമ്മയേകിയോ
കണ്ടാൽ കണ്ടേ മയങ്ങും ഈ മണ്ണിൻ ചേലായിരം
കാതിൽ കാറ്റിന്റെ മേളം വന്നേതോ നാട്ടീണമായി
Movie/Album name: Ottamaram
Artists