ഉത്തരം കിട്ടാത്ത ചോദ്യം -മനുഷ്യന്‍ ഉത്തരം കിട്ടാത്ത ചോദ്യം തൊട്ടിലില്‍ കിടത്തിയതു ജനനി താലികെട്ടിയയച്ചതു താതന്‍ കട്ടിലില്‍ കിടത്തിയതു കാന്തന്‍-ഇനി പട്ടടക്കു തീകൊളുത്താനാരോ -അമ്മേ നിന്‍ പട്ടടക്കു തീകൊളുത്താനാരോ!
മുത്തെടുത്ത ചിപ്പിയിതു വെറും ദേഹം സത്തെടുത്തു വലിച്ചെറിഞ്ഞ പുറംചിരട്ട ഒക്കുകില്ല ഭുവനത്തിലൊരു കയ്യിനും ഈ കെട്ടുപോയ കരിന്തിരി വീണ്ടും കൊളുത്താന്‍
കൈപിടിച്ച നാളുതൊട്ടേ കൂടെ നടന്നൂ കാഴ്ചപോയ സമയത്തും കണ്ണായിരുന്നൂ കൂടെവന്നു നീ നടന്നപാതകള്‍ തോറും -ഇപ്പോള്‍ കൂടെപ്പോകാന്‍ കഴിയാതെ നീ തനിച്ചായല്ലോ നീ തനിച്ചായല്ലോ നീ തനിച്ചായല്ലോ