Tharivala Karivala

1978
Lyrics
Language: English

Tharivala karivala vilkkaanethiya
Tharuneemanikal njangal
Soapu cheeppu kannaadi vilkkaanethiya
Koottukaarikal njangal
(tharivala..)

Sundarimaarude nettiyilaniyaan
Sindooramithiri vende
Sundaranmaarude mudiyil pooshaan
Sugandha thailam vende
Gunamo mecham panamo thucham
Vannaatte kaineettam thannaatte
(tharivala...)

Azhakulla mizhiyil vaalittezhuthaan
Anjanamithiri vende
Churunda neelappoomudi kettaan
Chuvanna ribban vende
Kalabham vende kammalu vende
Vannaatte kaineettam thannaatte
(tharivala..)
Language: Malayalam

തരിവള കരിവള വില്‍ക്കാനെത്തിയ
തരുണീമണികള്‍ ഞങ്ങള്‍
സോപ്പു ചീപ്പു കണ്ണാടി വില്‍ക്കാനെത്തിയ
കൂട്ടുകാരികള്‍ ഞങ്ങള്‍
(തരിവള)

സുന്ദരിമാരുടെ നെറ്റിയിലണിയാന്‍
സിന്ദൂരമിത്തിരി വേണ്ടേ
സുന്ദരന്‍മാരുടെ മുടിയില്‍ പൂശാന്‍
സുഗന്ധതൈലം വേണ്ടേ
(സുന്ദരന്‍മാരുടെ)
ഗുണമോ മെച്ചം പണമോ തുച്ഛം
വന്നാട്ടേ കൈനീട്ടം തന്നാട്ടേ
(തരിവള)

അഴകുള്ള മിഴിയില്‍ വാലിട്ടെഴുതാന്‍
അഞ്ജനമിത്തിരി വേണ്ടേ
(അഴകുള്ള)
ചുരുണ്ട നീലപ്പൂമുടി കെട്ടാന്‍
ചുവന്ന റിബ്ബണ്‍ വേണ്ടേ
(ചുരുണ്ട)
കളഭം വേണ്ടേ കമ്മലു വേണ്ടേ
വന്നാട്ടേ കൈനീട്ടം തന്നാട്ടേ
(തരിവള)
Movie/Album name: Paavaadakkaari
Artists