Thozhaa en thozhaa kaalam kaathu nilppoo En nencham nirayunnu neeyullil theliyunnu Niravaarnnoru kuttikkaalam enne punarunnu Thozhaa en thozhaa kaalam kaathu nilppoo
Thodiyil malamettil puzhayarikil poovaniyil Orupaadu kinaakkal cherthoru gaanam naam theerthu (thodiyil) Aa gaanam paadaanaay en koottinu nee venam Nee swaramaakumbol njaan sswarajathiyaayeedum (aa gaanam) Ninavil nee nirayum nirakathiraakille...
Thozhaa en thozhaa kaalam kaathu nilppoo
Ennil njaan ninne thirayunnen priya thozhaa Ennaanen chaarathanayuvathen mizhineeroppaan (ennil) Nin mozhi ketteedaanaayen kaathinu kothiyaayi Nee koottaayanayumbol njaan enne maranneedum (nin mozhi) Sukhamulloru panineerppoovaay enne thazhukum nee (thozhaa en thozhaa)
Language: Malayalam
തോഴാ എന്‍ തോഴാ കാലം കാത്തു നില്‍പ്പൂ എന്‍ നെഞ്ചം നിറയുന്നു നീയുള്ളില്‍ തെളിയുന്നു (2) നിറവാര്‍ന്നൊരു കുട്ടിക്കാലം എന്നെ പുണരുന്നു തോഴാ എന്‍ തോഴാ കാലം കാത്തു നില്‍പ്പൂ
തൊടിയില്‍ മലമേട്ടില്‍ പുഴയരികില്‍ പൂവനിയില്‍ ഒരുപാടു് കിനാക്കള്‍ ചേര്‍ത്തൊരു ഗാനം നാം തീര്‍ത്തു (തൊടിയില്‍ മലമേട്ടില്‍) ആ ഗാനം പാടാനായു് എന്‍ കൂട്ടിനു നീ വേണം നീ സ്വരമാകുമ്പോള്‍ ഞാന്‍ സ്വരജതിയായിടും (ആഗാനം പാടാനായു്) നിനവില്‍ നീ നിറയും നിറകതിരാകില്ലേ
തോഴാ എന്‍ തോഴാ കാലം കാത്തു നില്‍പ്പൂ
എന്നില്‍ ഞാന്‍ നിന്നെ തിരയുന്നെന്‍ പ്രിയ തോഴാ എന്നാണെന്‍ ചാരത്തണയുവതെന്‍ മിഴിനീരൊപ്പാന്‍ (എന്നില്‍ ഞാന്‍) നിന്‍ മൊഴികേട്ടീടാനായെന്‍ കാതിനു കൊതിയായി നീ കൂട്ടായണയുമ്പോള്‍ ഞാന്‍ എന്നെ മറന്നീടും (നിന്‍ മൊഴികേട്ടീടാനായെന്‍) സുഖമുള്ളൊരു പനിനീര്‍പ്പൂവായു് എന്നെ തഴുകും നീ