Ilaveyil Viralukalaal

2013
Lyrics
Language: English

Ilaveyil viralukalaal
Ilakalil malarukalil
Chaayam thookunnu...
Ilaveyil viralukalaal ilakalil malarukalil
Chaayam thookunnu...
Nizhalukal ezhuthee sandhyakal
Pala niramonnaay raavukal...
Pelavamoru peelithumpaay maarii njaanum...
(ilaveyil viralukalaal....)

Paarunnu..kilikalithororo
Chaayangal kudayumpolengo...
Maayunnu..muzhuvanumaakaathe
Theerathil thirayude kolangal...
Chaalippuu maravikal ormmakalil
Nenchin thalikayil oru puthu raagam
Theerkkum pole...
Chaalippuu maravikal ormmakalil
Nenchin thalikayil oru puthu raagam
Theerkkum pole...
(ilaveyil viralukalaal....)

Bhaavangal varayukayaanallo
Ee mannil rithuviralaal aaro
Maarikkaar mukililumethetho
Roopangal theliyukayaanallo....
Porunnu oru pidi niravumaay
Raavinte padavukal kayarum megham
Doore vaanil...
Porunnu oru pidi niravumaay
Raavinte padavukal kayarum megham
Doore vaanil...
(ilaveyil viralukalaal....)
Language: Malayalam

ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു...
ഇളവെയിൽ വിരലുകളാൽ
ഇലകളിൽ മലരുകളിൽ
ചായം തൂകുന്നു...
നിഴലുകൾ എഴുതീ സന്ധ്യകൾ
പല നിറമൊന്നായ് രാവുകൾ...
പേലവമൊരു പീലിത്തുമ്പായ് മാറീ ഞാനും...
(ഇളവെയിൽ വിരലുകളാൽ....)

പാറുന്നു..കിളികളിതോരോരോ
ചായങ്ങൾ കുടയുമ്പോലെങ്ങോ...
മായുന്നു..മുഴുവനുമാകാതെ
തീരത്തിൽ തിരയുടെ കോലങ്ങൾ...
ചാലിപ്പൂ മറവികൾ ഓർമ്മകളിൽ
നെഞ്ചിൻ തളികയിൽ ഒരു പുതുരാഗം
തീർക്കും പോലെ...
ചാലിപ്പൂ മറവികൾ ഓർമ്മകളിൽ
നെഞ്ചിൻ തളികയിൽ ഒരു പുതുരാഗം
തീർക്കും പോലെ...
(ഇളവെയിൽ വിരലുകളാൽ....)

ഭാവങ്ങൾ വരയുകയാണല്ലോ
ഈ മണ്ണിൽ ഋതുവിരലാൽ ആരോ
മാരിക്കാർ മുകിലിലുമേതേതോ
രൂപങ്ങൾ തെളിയുകയാണല്ലോ....
പോരുന്നു ഒരു പിടി നിറവുമായ്
രാവിന്റെ പടവുകൾ കയറും മേഘം
ദൂരേ...വാനിൽ...
പോരുന്നു ഒരു പിടി നിറവുമായ്
രാവിന്റെ പടവുകൾ കയറും മേഘം
ദൂരേ...വാനിൽ...
(ഇളവെയിൽ വിരലുകളാൽ....)
Movie/Album name: Artist
Artists