Omanathingalkkidaavo

1998
Lyrics
Language: Malayalam

ഓമനത്തിങ്കള്‍ക്കിടാവോ
നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ
പരിപൂർണ്ണേന്ദു തന്റെ നിലാവോ
പുത്തന്‍പവിഴക്കൊടിയോ
ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ
മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ
ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ
പരമേശ്വരി ഏന്തും കിളിയോ
ഓമനത്തിങ്കള്‍ക്കിടാവോ
നല്ല കോമളത്താമരപ്പൂവോ
Movie/Album name: Thaalolam
Artists