നീലക്കണ്ണുകളോ ദിനാന്തമധുരസ്വപ്നങ്ങള്‍ തന്‍ ചന്ദനച്ചോലയ്ക്കുള്ളില്‍ വിടര്‍ന്നു പാതിയടയും നൈവേദ്യ പുഷ്പങ്ങളോ? കാലം കൊത്തിയെടുത്ത ഹംസദമയന്തീ ശില്‍പ്പം ഇന്നും നളന്നാലങ്കാരിക ഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങളോ.... സന്ദേശകാവ്യങ്ങളോ?
തൊട്ടേനേ ഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ ഞാൻ ഈ ചിത്രത്തൂണിലെ പ്രതിമ പോലെ മാറിൽ ഒട്ടിപ്പിടിച്ചേനേ ഞാൻ
മുന്നില്‍ മൃഗാംഗബിംബം മുഖം പാതി മൂടിയ സ്വര്‍ണ്ണമേഘത്തുകില്‍ ഞൊറിത്തുമ്പില്‍ ചെഞ്ചൊടികൊണ്ടൊരു നക്ഷത്ര ചിഹ്നത്തിന്‍ ചിത്രം വരച്ചേനെ ഞാന്‍ ചിത്രം വരച്ചേനെ