Pachilakkavum novum nee paade marannu povum Nallinayodu koodi kaliyoonjaalaadave Mullaanu chuttum ennaalum chelil Pookkenam neeyavante chempaneer poovaayi
Koottu pirinja paavam cheru chithirappaava ninte Konchalozhinja koodin oru konil kezhave Porenam nee nin poompaithaloppam Annolam kaathirikkumamma kannu chimmathe......
Language: Malayalam
കൂടുമാറിപ്പോവും നോവു കൊണ്ടു പൈങ്കിളീ കൂവരം ചുണ്ടിൽ നിൻ പാട്ടു നിന്നു പോയോ മേഘമില്ല മേലേ....മാറിടം നനഞ്ഞതാ കൺകളിൽ നിന്നും മഴ പെയ്തിറങ്ങിയാണോ...
അക്കരെപ്പൊന്നും കൂട്ടിൽ നീ മാദേവിയായ് വാഴാൻ ചീവോതിക്കെന്നേയേകി ഒരു വാടാമാല ഞാൻ പെണ്ണായ് പിറന്നാൽ രണ്ടാണു കൂടു് പൂത്താലി ചാർത്തിയോന്റെ കൂടു് പിന്നെ നിൻവീടു്..
ദീപമെടുത്തു വേണം നീ കാലടിവെച്ചു കേറാന്‍ അന്തിമയങ്ങിയാലും ഒളി ചുണ്ടില്‍ കാണണം മാരന്റെ നെഞ്ചം നീറുമ്പോഴെല്ലാം വാക്കിന്റെ മഞ്ഞു കൈപ്പടങ്ങളാല് തലോടേണം
പച്ചിലക്കാവും നോവും നീ പാടേ മറന്നു പോവും നല്ലിണയോടു കൂടി കളിയൂഞ്ഞാലാടാവേ... മുള്ളാണു ചുറ്റും എന്നാലും ചേലില് പൂക്കേണം നീയവന്റെ ചെമ്പനീര്‍ പൂവായി
കൂട്ടു പിരിഞ്ഞ പാവം ചെറു ചിത്തിരപ്പാവ നിന്റെ കൊഞ്ചലൊഴിഞ്ഞ കൂടിന് ഒരു കോണില്‍ കേഴവേ പോരേണം നീ നിന് പൂം പൈതലൊപ്പം അന്നോളം കാത്തിരിക്കുമമ്മ കണ്ണു ചിമ്മാതെ....