Virunninu Vilikkenam

1971
Lyrics
Language: Malayalam

ആ...

വിരുന്നിനു വിളിക്കേണം
അഹാ...
(വിരുന്നിനു )
വീരരില്‍ സിംഹം
പാരിനു ചന്ദ്രന്‍
മന്നവനാകും തിരുനാള്‍
തിരുന്നാള്‍ തിരുന്നാള്‍ - ഇന്നു്

(വിരുന്നിനു )

കാട്ടിന്നരചന്‍ മുടിചൂടും
കണ്ണേ പാടിക്കളിയാടു്
പാട്ടിനു താളം പാദസരങ്ങള്‍
ആടെടി പാടെടി കിളിമകളേ
അഴകിലഴകിന്‍ നെഞ്ചം
കുളിരെക്കുളിരെ വന്നു
പ്രണയത്തിന്‍ കോവിലില്‍
വഴിപാടു് വഴിപാടു് മുടിചൂടു്

വിരുന്നിനു വിളിക്കേണം

തെക്കുതെക്കേ മലയിലുള്ള
തേന്‍കനികല്‍ വേണമോ
തേന്‍കുടത്തിലെന്നെത്തള്ളി വീഴ്ത്തുമോ
പാലരുവിക്കടവിലൊരു
പളുങ്കുമേട തീര്‍ത്തിടാം
പട്ടുമെത്ത മെല്ലെ തീര്‍ത്തു മയങ്ങിടാം
(തെക്കു തെക്കേ )
അക്കരയ്ക്കും ഇക്കരയ്ക്കും നീന്തിടാം
കേളിയാടി തമ്പുരാനെ വാഴ്ത്തിടാം

(വിരുന്നിനു )

ഇലകൊഴിയുന്നൊരു കാലം പോയി
കുളിരും മഞ്ഞും വന്നല്ലോ
എല്ലാരും ഒന്നായി വില്ലേന്തി നിന്നാല്‍
എതിര്‍പ്പുകളെല്ലാം പൊടിയാകും
ഒഴുകിയൊഴുകി വന്നു
പുണരും പുലരിത്തെന്നല്‍
നെഞ്ചിലിരിക്കും കിളി പാടും
നടമാടും ഉലകാകെ

(വിരുന്നിനു )
Movie/Album name: Aana Valarthiya Vaanampaadiyude Makan
Artists