മിന്നൽ വില്ലാൽ പെണ്ണേ കൊല്ലാതിന്നീ
നോട്ടം കൊണ്ടെന്നേ തെന്നൽ കൈയാൽ
മൂടും പോലെ
കുളിരാർന്നു നീ നിന്നതെന്തേ
പതിയേണം ചിരി വിരിയേ
മുഴുകിടുമീ അലകളിലേ മോഹങ്ങളാൽ
ഇതുവരെ ഞാൻ കാണാത്തെൻ
ഉള്ളിൻ പാതി പോലേ
ഇനിയകലെ പോയീടാം നിൻ കൈകൾ മായാതെ
കണ്ണോരം നീയൊന്നായ്
ഒന്നായി ദൂരങ്ങൾ ഞാൻ പോയിടാം
നിന്നേ കണ്ടാൽ
ഇതൾ വിരിഞ്ഞു മൗനം
പിന്നേ മേഘം പോലേ
ചിറകെല്ലാമേ നീർത്തീടും വാനം
പുതുമകളായ് പതിവുകളിൽ
ഒരു മനമായ് ഒരു സ്വരമായ്
നാം മാറിടാം........
Movie/Album name: Paapam Cheyyathavar Kalleriyatte
Artists