Snehikkaan Padhichoru

1977
Lyrics
Language: English

Aa....aa...
Snehikkaan padichoru manasse
Sneham ninakkoru nirvruthiyo
Mohikkaan kothichoru manasse
Moham ninakkoru soundaryamo
Thrupthiyaayo thrupthiyaayo ninte
Swapnangalinnu poovaninjo ?
Snehikkaan padichoru manasse

Manassil urangiya snehamaam shankhil
Madhuratheertham nirachu
Hrudayaveenayil raagangal kondoru
Madanamaalika njaanunarthi
Snehame... snehame nee
Sreemangalayaay theernnuvo
(snehikkaan....)

Karalil maayangiya mohamaam poovin
Kanakadalangal iruthu
Athilente daahamaam kalabham kondoru
Angaraagam njaanorukki
Snehame... snehame nee
Sreeraagavathiyaay theernnuvo
(snehikkaan....)
Language: Malayalam

ആ....

സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ
സ്നേഹം നിനക്കൊരു നിര്‍വൃതിയോ?
മോഹിക്കാന്‍ കൊതിച്ചൊരു മനസ്സേ
മോഹം നിനക്കൊരു സൌന്ദര്യമോ?
തൃപ്തിയായോ തൃപ്തിയായോ നിന്റെ
സ്വപ്നങ്ങളിന്ന് പൂവണിഞ്ഞോ?

മനസ്സില്‍ ഉറങ്ങിയ സ്നേഹമാം ശംഖില്‍
മധുര തീര്‍ഥം നിറച്ചു
ഹൃദയവീണയില്‍ രാഗങ്ങള്‍ കൊണ്ടൊരു
മദനമാളിക ഞാനുണര്‍ത്തി
സ്നേഹമേ സ്നേഹമേ നീ ശ്രീമംഗലയായ് തീര്‍ന്നുവോ?
സ്നേഹിക്കാന്‍ പഠിച്ചൊരു....

കരളില്‍ മയങ്ങിയ മോഹമാം പൂവിന്‍
കനകദലങ്ങള്‍ ഇറുത്തൂ
അതിലെന്റെ ദാഹമാം കളഭം കൊണ്ടൊരു
അംഗരാഗം ഞാനൊരുക്കീ
സ്നേഹമേ സ്നേഹമേ നീ
ശ്രീരാഗവതിയായ് തീര്‍ന്നുവോ?
സ്നേഹിക്കാന്‍ പഠിച്ചൊരു.....
Movie/Album name: Raajaparampara
Artists