Manpaathakale

2017
Lyrics
Language: Malayalam

മൺപാതകളേ ഒന്നു പറഞ്ഞു തരൂ
കാല്പാടുകളാൽ ഒരു കഥയെഴുതൂ
ഇനി ചേർത്തു വെയ്ക്കാം ചില ചിറകടികൾ
അതിൽ കോർത്തു തരൂ ചെറുതൂവലുകൾ
ജാലകങ്ങൾ തുറക്കാം നേരൂ നേർവഴിയേ
സൗനദീപ്തി നിറയ്ക്കാം മിന്നും നീർമണിയിൽ
ഓർക്കുവാൻ എന്നും ഓർക്കുവാൻ
ചേർക്കുവാൻ എന്നും ചേർക്കുവാൻ
പൂവിനും വെറും പുല്ലിനും പേരിടാം ഓരോ പേരിടാം

വിൺവീഥികളേ മഞ്ഞിൻ മറ ഞൊറിയൂ
വെൺതാരകളാൽ ഒരു കവിത തരൂ

ഇതുവഴി പോയവർ മറവിയിൽ മാഞ്ഞവർ
വിജനമാം ഭൂമികൾ ശാഫലങ്ങളായ്
മരുമണൽ കരകളെ സുഖലയായ് മേഞ്ഞവർ
ഉറവകൾ നിറയുവാൻ പെയ്തു പോയവർ
ധന്യജന്മകഥനങ്ങളാലേ ഉള്ളുണർന്നു വരണേ
മിന്നി ഇന്നി മറയും കിനാവേ മുന്നിലൊന്നു വരണേ

ഇനി കാത്തുവെയ്ക്കാം ചില സുകൃതങ്ങൾ
ഏതിരുളിലുമേ വിൺ ജ്വാലകളായ്
വാതിലൊന്നു തുറക്കാം കേൾക്കാം ദൂതൊലികൾ
പോയ കാലമുദിപ്പൂ മുന്നിൽ പൊൻവെയിലായ്
തേടിടാം ഇനി തേടിടാം
ഓർമ്മ തൻ മയിൽപീലികൾ
ചൂടിടാം എന്നും ചൂടിടാം മാറിലാ മഴവില്ലുകൾ
മൺപാതകളേ…
Movie/Album name: Velipaadinte Pusthakam
Artists