Krishna bolo

2003
Lyrics
Language: Malayalam

കേസരിയാ..ബാല്‍മാ...

കുട്ടിക്കുട്ടി കുറുമ്പന്റെ കുഴലെടുത്തുതെടി കുരുക്കുത്തി കുടമുല്ലേ..
തട്ടിത്തട്ടി തുളുമ്പുന്ന തൂവെണ്ണ കുടത്തിനെ തൂവല്‍കൊണ്ടുഴിയില്ലേ
കാര്‍വര്‍ണ്ണനുണ്ണീ വാ.. കടമ്പാണു ഞാന്‍ പൊന്നേ
കാളിന്ദിയായ് മെല്ലെ മുത്തിമുത്തി കുടിക്കെന്റെ മുത്തണിഞ്ഞൊരിളനീര്

ഹരികൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ, കൃഷ്ണ കൃഷ്ണ ബോലോ
ഹരികൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ

കണ്ണാ നീയെന്‍ കായാമ്പൂവിന്‍ കണ്ണില്‍ തൊട്ട നേരം ഞാന്‍
കുഞ്ഞാങ്കിളി കുഞ്ഞാറ്റയായ് കൂടെ പറക്കാം
കിളിവാതിലില്‍ വന്ന നിലാവേ... കളിയാക്കരുതെന്നെ കിനാവേ...
ഒരു പാട്ടിന് പൊട്ടു തൊടാമെടാ കാര്‍വര്‍ണ്ണാ..

ഹരികൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ, കൃഷ്ണ കൃഷ്ണ ബോലോ
ഹരികൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ

നന്ദാവനത്തേരില്ലേ നിന്‍ മഞ്ചാടിയെ കാണാന്‍ വാ
വൃന്ദാവനത്തെന്നല്‍ പോലെ വീശിത്തണുക്കാം
മണിവാതിലടഞ്ഞത് പോലെ...മിഴിനാളമണഞ്ഞത് പോലെ...
ഒരു നോക്കിന് മിന്നിമറഞ്ഞെടാ കാര്‍വര്‍ണ്ണാ..

ഹരികൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ, കൃഷ്ണ കൃഷ്ണ ബോലോ
ഹരികൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ബോലോ
Movie/Album name: Goureeshankaram
Artists