Naruvennayil Chernna

2013
Lyrics
Language: Malayalam

നറുവെണ്ണയില്‍ ചേര്‍ന്ന താമരനൂലുപോല്‍
ഹൃദയത്തോടൊട്ടി നീ നിന്നു
കുളിര്‍വെണ്ണിലാവിനെ കുടമുല്ല ചിരിയായ്
കളമൊഴിയെന്നില്‍ അലിഞ്ഞു
എന്നിട്ടും ഏതോ അപാര വീദൂരത
നമ്മിലുണ്ടെന്നും അറിഞ്ഞു
അതു ചുംബനദൂരമായ് മാഞ്ഞു
(നറുവെണ്ണ)

മനസ്സുകള്‍ തമ്മിലെ അകലം കുറയ്ക്കുവാന്‍
മുറുകെ മുറുകെ പുണര്‍ന്നു
ഒന്നായി ചേരുവാന്‍ എന്നും പരസ്പരം
നന്ദിമ തന്നെ മറന്നു
എന്നിട്ടുമെന്തേയൊരാകാശം നമ്മുടെ
ഇടയില്‍ വന്നപ്പോള്‍ നിറഞ്ഞു
അതിലായിരം താരകള്‍ പൂത്തു

ഒന്നാണു നാമെന്നു സ്ഥാപിക്കുവാനിന്നു
നിന്നില്‍ ഞാന്‍ പൂത്തു വിടര്‍ന്നു
രണ്ടില്‍നിന്നൊന്നിനെ ചേര്‍ത്തെടുത്തോമന
പട്ടുപൂചേലയില്‍ വച്ചു
എന്നിട്ടും നാം രണ്ടുശൂന്യപാത്രങ്ങാളാ -
ണെന്നൊരു ബോധം തുടിച്ചു
നമ്മള്‍ രണ്ടു തിരിദീപമെന്നയറിഞ്ഞു
(നറുവെണ്ണ)
Movie/Album name: Kallante Makan
Artists