Iruladayunnee Paathayil

2025
Lyrics
Language: Malayalam

ഇരുളടയുന്നീ പാതയിൽ
തുടലുകലൂരും ചോദ്യവും
തുടരുകയായി യാത്രകൾ
എങ്ങാണു നീ സത്യമേ
അകമിതിൽ വിങ്ങും മൗനമേ
മുറുകുവതെന്തേ പിന്നെയും
മിഴിമുന ഓരോ കോണിലും
തിരയുകയായ് തളരുകയായ്
അശാന്തമായ് നീളും കാലമേ
ഈ കൂരിരുൾ പോയ് മായുമോ

നിതാന്തമായി തേടും തീരമേ
കൺമുന്നിലായ് നീ ചേരുമോ
കഥ പലതറിയെ ചുരുളുകളഴിയെ (2)
കഥപലതറിയെ പകലിരവുകൾ
ഓരോന്നണയും
പല നിനവുകൾ തന്നേ യകലും
ചിരിയിതളുകളെല്ലാം കൊഴിയുകയോ
അലയടികളിൽ കാണാ ചുഴികൾ
ഇരുപുറമതിലാകേ അഴികൾ
പുകമറകളിലേതോ പദ ചലനം
പകലിരവുകൾ ഓരോന്നണയും
പല നിനവുകൾ തന്നേയകലും
ചിരിയിതളുകളെല്ലാം കൊഴിയുകയോ
അലയടികളിൽ കാണാ ചുഴികൾ
ഇരുപുറമതിലാകേ അഴികൾ
പുകമറകളിലേതോ പദചലനം
ഏതോ മായ പോലെ ദൂരെ മറയുകയോ
നേരും തേടി യാരൊരാൾ
പായും കാറ്റു പോലിതാ
വേനൽ തീയിലാണ്ടു നീണ്ട മരുനിലവും
താണ്ടും യാത്ര തീരവേ
പോരൂ കാത്തിരുന്നൊരുത്തരങ്ങളേ
അശാന്തമായ് നീളും കാലമേ
ഈ കൂരിരുൾ പോയ് മായുമോ
നിതാന്തമായി തേടും തീരമേ
കൺമുന്നിലായ് നീ ചേരുമോ
കഥ പലതറിയെ ചുരുളുകളഴിയെ (2)
കഥപലതറിയെ
മായ പോലെ ദൂരെ മറയുകയോ
പകലിരവുകൾ ഓരോന്നണയും
പല നിനവുകൾ തന്നേ
ഏതോ മായ പോലെ ദൂരെ മറയുകയോ
Movie/Album name: Soothravaakyam
Artists