Karimukilukal

2014
Lyrics
Language: English

Karimukilukal chiraku kudayum swaram
Jalakanikakal ilayil uthirum swaram
Doore doore aaro vinnin jaalakam thurannu
Oru thalodalaay thuyilunarthuvaan ithile vannu varsham....

Pranayavum virahavum nirapadamezhuthiya
Prakrithithan chuvarilaay
Adayaathe kaakkumoruvaathilethu rithuvilumithile nee varaan
Ariyuu varshame...
Nee maathramekunnorunarvinu kumpil neetti hridayam...
Karimukilukal chiraku kudayum swaram
Jalakanikakal ilayil uthirum swaram...

Vasanthamee vazhikalil palakuri varikilumithuvare
Evideyo malaraan madichu marayil kazhinja
Malarukal viriyum marmmaram...
Choriyuu varshame...
Aashichu kaathorkkumuyirinu niraye niraye harsham
Karimukilukal chiraku kudayum swaram
Jalakanikakal ilayil uthirum swaram
Doore doore aaro vinnin jaalakam thurannu
Oru thalodalaay thuyilunarthuvaan ithile vannu varsham....
Language: Malayalam

കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം
ദൂരെ ദൂരെ ആരോ വിണ്ണിൻ ജാലകം തുറന്നു
ഒരു തലോടലായ് തുയിലുണർത്തുവാൻ ഇതിലെ വന്നു വർഷം....

പ്രണയവും വിരഹവും നിറപടമെഴുതിയ
പ്രകൃതിതൻ ചുവരിലായ്
അടയാതെ കാക്കുമൊരുവാതിലേതു ഋതുവിലുമിതിലേ നീ വരാൻ
അറിയൂ വർഷമേ...
നീ മാത്രമേകുന്നൊരുണർവ്വിനു കുമ്പിൾ നീട്ടി ഹൃദയം...
കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം...

വസന്തമീ വഴികളിൽ പലകുറി വരികിലുമിതുവരെ
എവിടെയോ മലരാൻ മടിച്ചു മറയിൽകഴിഞ്ഞ
മലരുകൾ വിരിയും മർമ്മരം...
ചൊരിയൂ വർഷമേ...
ആശിച്ചു കാതോർക്കുമുയിരിനു നിറയെ നിറയെ ഹർഷം
കരിമുകിലുകൾ ചിറകു കുടയും സ്വരം
ജലകണികകൾ ഇലയിലുതിരും സ്വരം
ദൂരെ ദൂരെ ആരോ വിണ്ണിൻ ജാലകം തുറന്നു
ഒരു തലോടലായ് തുയിലുണർത്തുവാൻ ഇതിലെ വന്നു വർഷം....
Movie/Album name: Varsham
Artists