Indradhanussu Kondu

1976
Lyrics
Language: English

Indra dhanussukondilakkuriyaniyum
Indeevaradala nayane
Hemanga laavanyamozhukum ninakkente
Premopahaarangal yavvana raagopaharangal

Praanante sraavanaanganangalil mohangal
Pranayathin pookkalangalezhuthumbol
Ilamchundiluthirum ninkadinjul lajjayude
Hiranya sindoorangal enikku nin
Hiranya sindoorangal

Ente manassinte ponnambalathile
Ekaantha dhyaanathin sreekovilil
Sushamapaangi njaan paadunnu ninakkai
Surya gayathrikal aayiram
Surya gayathrikal
Language: Malayalam

ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ.....
ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങൾ....
യൌവ്വനരാഗോപഹാരങ്ങള്‍.....

പ്രാണന്റെ ശ്രാവണാങ്കണങ്ങളില്‍ മോഹങ്ങള്‍ പ്രണയത്തിന്‍ പൂക്കളങ്ങളെഴുതുമ്പോള്‍....
ഇളംചുണ്ടിലുതിരും നിന്‍ കടിഞ്ഞൂല്‍ ‌ലജ്ജയുടെ ഹിരണ്യസിന്ദൂരങ്ങള്‍...
എനിയ്ക്കു നിന്‍ ഹിരണ്യസിന്ദൂരങ്ങള്‍...

ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ.....
ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങള്‍....
യൌവ്വനരാഗോപഹാരങ്ങള്‍.....

എന്റെ മനസ്സിന്റെ പൊന്നമ്പലത്തിലെ ഏകാന്തധ്യാനത്തിന്‍ ശ്രീകോവിലില്‍....
സുഷമാപാംഗീ ഞാന്‍ പാടുന്നു നിനക്കായ് സൂര്യഗായത്രികള്‍...
ആയിരം സൂര്യഗായത്രികള്‍....

ഇന്ദ്രധനുസ്സുകൊണ്ടിലക്കുറിയണിയും ഇന്ദീവരദളനയനേ.....
ഹേമാംഗലാവണ്യമൊഴുകും നിനക്കെന്റെ പ്രേമോപഹാരങ്ങള്‍....
യൌവ്വനരാഗോപഹാരങ്ങള്‍.....
ലലല...ലലല..ലലല...
Movie/Album name: Themmadi Velappan
Artists