ആ...ആ..ആ.ആ.ആ... ലല്ലല്ലലല്ലലല്ലാ ലല്ലല്ലല്ല ലലല്ലാ പൂങ്കാവിൽ പാടി വരും പുന്നാരക്കുയിലുകൾ നാം കൂടണഞ്ഞാൽ കൂട്ടിലുണ്ടേ ഓ..അമ്മ താരാട്ടുവാൻ അച്ഛൻ താലോലിക്കാൻ (പൂങ്കാവിൽ..)
അമ്മ തൻ വാത്സല്യം അമൃതായ് അച്ഛന്റെ സ്നേഹം കുളിരായി (2) ഞങ്ങളിൽ നിറയുമ്പോൾ സ്വർലോകം വിരിയുന്നു കർമ്മത്തിൻ തേർ തെളിക്കും ഓ....ഞങ്ങൾ സാരഥികൾ ഭാവിവാഗ്ദാനങ്ങൾ (പൂങ്കാവിൽ..)
വന്നില്ലേ പൊന്നച്ഛൻ വന്നില്ലേ മുത്തച്ഛൻ (2) ഇല്ലേ ഞങ്ങൾക്കാരും ഇത്തിരി സ്നേഹം പകരാൻ അമ്മയില്ലാ പൈതങ്ങൾ ഓ...ഞങ്ങൾ കണ്ണീരിലോ ഇന്നും കണ്ണീരിലോ