നവമിനാളിന്‍ ചന്ദ്രിക നീയായ് ദശമിനാളിന്‍ വാർമതി ഞാനായ് കരളിൽ കണ്ട പ്രതിലേഖേ ആനന്ദപൗർണ്ണമിയായ് നീ (നവമിനാളിന്‍....) നവമിനാളിന്‍ ചന്ദ്രിക നീയായ് ദശമിനാളിന്‍ വാർമതി ഞാനായ്
നീ വരികെൻ വസന്ത ഋതുവേ നീ മനസ്സിൻ ജീവനമധുവേ (നീ വരികെന്‍.....) നിൻ മൊഴിയിൽ ഞാൻ പല്ലവിയായ് നീ അണിയാൻ ശിവമല്ലിക ഞാൻ ഇനിയിരുമെയ് ഏകിടുമോരോ മധുരിത മദകര കണികളിലായ് (നവമിനാളിന്‍....)
നിൻ ഉടലിൽ പടർത്തുകയെന്നെ നീ തഴുകി പൊതിയുകയെന്നെ (നിൻ ഉടലില്‍.....) അഴകാലെ നീ ആരതിയായ് അതിനാലെ നീ പാർവ്വതിയായ് മനമിളകും രഹസിജമേള സരസ മധുര സംഗമ ഗീതികളായ് (നവമിനാളിന്‍....)