നക്ഷത്ര പുള്ളികള്‍ മിന്നുന്ന പട്ടിന്റെ നൈര്‍മല്യ ശിരോവസ്ത്രവും പുതച്ചു നീ അന്നൊരു ക്രിസ്മസ് നാളില്‍ കുര്‍ബാന കൊള്ളുവാന്‍ വന്നു (നക്ഷത്ര പുള്ളികള്‍ )
വെണ്‍പ്രാവുകള്‍ പറക്കുന്ന അങ്കണത്തില്‍ എന്റെ വെള്ളരി പ്രാവ് നീ കുറുകി നിന്നു (2 ) പ്രഭാതത്തിലെ കുളിരിലെന്‍ മുന്നില്‍ (2 ) പരിമളമായി നീ ഒഴുകി വന്നു (നക്ഷത്ര പുള്ളികള്‍ )
ആയിരം മെഴുതിരികള്‍ മിഴികളില്‍ തെളിഞ്ഞു മാലാഖയാണെന്ന് എനിക്ക് തോന്നി (2 ) പ്രഭാമയി നീ .... എന്‍ പ്രാണനില്‍ (2 ) അനുരാഗ ദീപ്തി ചൊരിഞ്ഞു നില്‍പു (നക്ഷത്ര പുള്ളികള്‍ )