നിഴൽ മായവേ തണലു തീരവേ
ചെറുകനലു തേടി പോകെ നാമിതിലെ
വിജനയാത്രയിൽ വിജയയാത്രയിൽ
കനവരികിലെത്താ ദൂരെ ദൂരെയോ
രാത്താരമേ നീളുമീ കാവലായ്
കാർമേഘമേ മൂടുമെൻ മാരിയായ്
കാലമിന്നു മായും കനവായ് നീയും
കൺ നിറഞ്ഞ് പോയോ താനേ
തീരമെന്നും തേടും തിരയായിന്നു ഞാനും
രാവിതെന്നും മൂകം മായേ
കൊഴിഞ്ഞ മോഹമേ വിരിഞ്ഞു ഞാനിതാ
കറുത്ത പൂക്കളേ ചിരിച്ചു മിന്നിവാ
നിറഞ്ഞ വീഥിയിൽ മനസ്സുറങ്ങവേ
കണക്കുതീർക്കുവാനൊരുങ്ങി വാ
കാലമേറെ നാളായ് ഞാനിതാ
യാത്രയിൽ മിഴികൾ തേടുന്നിതാ
മൂകമാം നിഴലിനോടായിന്നു ഞാൻ
കോർക്കുമീ കൈകൾ മായാമൗനമായ്
രാത്താരമേ നീളുമീ കാവലായ്
കാർമേഘമേ മൂടുമെൻ മാരിയായ്
നിഴൽ മായവേ തണലു തീരവേ
ചെറുകനലു തേടി പോകെ നാമിതിലെ
വിജനയാത്രയിൽ വിജയയാത്രയിൽ
ഉം ...ഉം ....
Movie/Album name: Sorry
Artists