Mazhamegham Idarunna Nenjiloru Sooryan

2018
Lyrics
Language: English

Mazhamekham itarunna nenjiloru suryan
Arivenal kaattiloode marayunnu
Chirakil chertthennum thalaraathe novil
Pozhiyunnente swapnangalum
(mazhamekham ...)

Mookamee virahathin aathmaaviloode
Ekanaay irulil nee marayunnuvo (2)
Vazhimaari ithile poy vidaraathe vasantham
Nombaramaay shishirangal
(mazhamekham ...)

Aardramee irulinte aazhangalil nin
Novukal veendum vithumbunnuvo (2)
Mazhamaanju thelivaanil nirayunnoo vishaadam
Vinnilen suryanundo
(mazhamekham ...)
Language: Malayalam

മഴമേഘം ഇടറുന്ന നെഞ്ചിലൊരു സൂര്യൻ
എരിവേനൽ കാറ്റിലൂടെ മറയുന്നു
ചിറകിൽ ചേർത്തെന്നും തളരാതെ നോവിൽ
പൊഴിയുന്നെൻറെ സ്വപ്‌നങ്ങളും
(മഴമേഘം ...)

മൂകമീ വിരഹത്തിൻ ആത്മാവിലൂടെ
ഏകനായ് ഇരുളിൽ നീ മറയുന്നുവോ (2)
വഴിമാറി ഇതിലെ പോയ് വിടരാതെ വസന്തം
നൊമ്പരമായ് ശിശിരങ്ങൾ
(മഴമേഘം ...)

ആർദ്രമീ ഇരുളിന്റെ ആഴങ്ങളിൽ നിൻ
നോവുകൾ വീണ്ടും വിതുമ്പുന്നുവോ (2)
മഴമാഞ്ഞു തെളിവാനിൽ നിറയുന്നൂ വിഷാദം
വിണ്ണിലെൻ സൂര്യനുണ്ടോ
(മഴമേഘം ...)
Movie/Album name: Krishnam
Artists