Kikilukkam Kilukilukkam [M]

1997
Lyrics
Language: Malayalam

കിക്കിലുക്കം കിലുകിലുക്കം-
കിങ്ങിണിപ്പൂ തൊട്ടിലാട്ടം...

പീലിക്കുരുന്നൊന്ന് നുള്ളിയെടുത്തു-
കൺപീലി തടങ്ങൾക്ക് ചായമേകാം...
ചെല്ലചെറു മണി കൊത്തികുറുകുന്ന-
വെള്ളരിപ്പ്രാവിനെ കൊണ്ടതരാം...

മുത്താരമാടും മണിച്ചുണ്ടിലോ-
മുത്തം പകർന്നു ഞാൻ ഓമനിക്കാം...
കിക്കിലുക്കം കിലുകിലുക്കം-
കിങ്ങിണിപ്പൂ തൊട്ടിലാട്ടം...

കുന്നിക്കുരു മണി ചെപ്പും-
കൊണ്ട് കൂട്ടിന്നിളം കിളി വായോ...
മഞ്ചാടിമാമര ചോട്ടിൽ-
പഞ്ചവർണ്ണ കിളി പൈതലുണ്ടോ...

മറുമൊഴികൾ മൂളുന്ന-
കുയിലിന്റെ ഈണങ്ങൾ-
തഴുകുന്നു തന്നാനം-
താരിളം പൂന്തെന്നലായ്...

കിക്കിലുക്കം കിലുകിലുക്കം-
കിങ്ങിണിപ്പൂ തൊട്ടിലാട്ടം...

തങ്കത്തിടമ്പേറിയെന്നും-
കുഞ്ഞിനമ്പിളി തോപ്പിൽ കളിക്കാം...
ആനപ്പുറത്തേറി മെല്ലെ-
മണി-കൊലത്തെ ആറാട്ട് കാണാൻ...

താരങ്ങൾ താലത്തിൽ-
താരാട്ടു പാടുന്നു-
മഴവില്ലിൻ ഊഞ്ഞാലിൽ-
ആടിടാം ആരോമലേ...

കിക്കിലുക്കം കിലുകിലുക്കം-
കിങ്ങിണിപ്പൂ തൊട്ടിലാട്ടം...
കിക്കിലുക്കം കിലുകിലുക്കം-
കിങ്ങിണിപ്പൂ തൊട്ടിലാട്ടം...

പീലിക്കുരുന്നൊന്ന് നുള്ളിയെടുത്തു-
കൺപീലി തടങ്ങൾക്ക് ചായമേകാം...
ചെല്ലചെറു മണി കൊത്തികുറുകുന്ന-
വെള്ളരിപ്പ്രാവിനെ കൊണ്ടതരാം...

മുത്താരമാടും മണിച്ചുണ്ടിലോ...
മുത്തം പകർന്നു ഞാൻ ഓമനിക്കാം...

ആരിരാരോ... ആരിരാരോ...
ആരിരാരാരിരാരാരിരോ...
ആരിരാരോ... ആരിരാരോ...
ആരിരാരാരിരാരാരിരോ...
Movie/Album name: Shaanthipuram Thampuraan

Movie Summary Shaanthipuram Thampuraan is a 1997 Malayalam drama centered on a respected feudal lord (Thampuraan) and the conflicts surrounding his family, property, and the people dependent on him.

Song Credits - Song: Kikilukkam Kilukilukkam - Film: Shaanthipuram Thampuraan (1997) - Lyricist: Not available - Composer: Not available - Singer(s): Not available

Musical Style Melodic Malayalam film song with a light, rhythmic, folk-tinged flavour suited to a festive/playful situation.

Raga Details Not available.

Key Artists Involved Not available.

Awards & Recognition Not available.

Scene Context Not available.


Artists