Mannappam Chuttu

2016
Lyrics
Language: Malayalam

ആകാശോം പഴയതല്ലേ
അലകടലും പഴയതല്ലേ
അതിനിടയില്‍ നാം മാത്രം
അറിയാതെ മാറിയെന്തേ...

മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ

മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ

മാനത്തു മുട്ടണ തെങ്ങുപോലെന്നില്‍
നീ നട്ട മോഹമതേറവേ...

രാശി പെഴച്ചാലും കാശു നശിച്ചാലും
ആശിച്ചതങ്ങനെ മാറുമോ
വാശിപ്പുറത്താരു വന്നു തടഞ്ഞാലും
ആണൊരുത്തന്‍ വിട്ടു പോകുമോ

കാലം കരളിലു ചെത്തിയെറക്കണ
പ്രേമത്തിന്‍ കള്ളു നുണഞ്ഞിണത്തുമ്പി പോല്‍
പാടവരമ്പത്തു പാറി നടന്നതു
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ...

കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ...

കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ...

മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ

മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ

തെങ്ങു ചതിച്ചാലും മണ്ണെന്നെ വിട്ടാലും
കണ്ണു നനയാതെ കാത്തീടാം

ചങ്കിലെ ചോരയായ് നീയെന്നുമുണ്ടെങ്കില്‍
എന്തിനും പോന്നവനാകും ഞാന്‍

പന്തുരുളും പോലെ കാലങ്ങള്‍ നീങ്ങുമ്പോള്‍
ചന്തവും പോകും തൊലി ചുളുങ്ങും
അന്തിക്കും മായാത്ത സൂര്യനായ്
അപ്പോഴും സ്‌നേഹം തിളങ്ങിടും

മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ

മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ

തക തക തക തക തിത്തൈയോ

രാശി പെഴച്ചാലും കാശു നശിച്ചാലും
ആശിച്ചതങ്ങനെ മാറുമോ

വാശിപ്പുറത്താരു വന്നു തടഞ്ഞാലും
ആണൊരുത്തന്‍ വിട്ടു പോകുമോ

കാലം കരളിലു ചെത്തിയെറക്കണ
പ്രേമത്തിന്‍ കള്ളു നുണഞ്ഞിണത്തുമ്പി പോല്‍
പാടവരമ്പത്തു പാറി നടന്നതു
കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ...

കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ...

കണ്ണഞ്ചും വേഗം മറന്നുവോ പെണ്ണേ...

മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ
മണ്ണപ്പം ചുട്ടു കളിക്കണ കാലം
എന്നൊപ്പം കൂടിയ പെണ്ണല്ലേ

എന്നൊപ്പം കൂടിയ പെണ്ണല്ലേ..

എന്നൊപ്പം കൂടിയ പെണ്ണല്ലേ...

എന്നൊപ്പം കൂടിയ പെണ്ണല്ലേ..

എന്നൊപ്പം കൂടിയ പെണ്ണല്ലേ.. ഹേ..
Movie/Album name: Marubhoomiyile Aana
Artists