മഴയുടെ മിഴി മൺചിരാതിൽ തളിക്കുന്നു തീർത്ഥം അമ്പാടിപ്പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം കുലദൈവം കുടികൊള്ളും മലർക്കാവിലേതോ കുയിൽപ്പെണ്ണിൻ തളിർച്ചുണ്ട് ജപിക്കുന്നു മന്ത്രം
ഒരു സിന്ദൂരസൂര്യന്റെ പൊൻനാളാമായ് ഞാൻ പാടുന്ന പാട്ടിന്റെ ഭൂപാളമായ് വലംകൈത്തുമ്പു മീട്ടുന്ന പൊൻവീണയായ് ജലശംഖിൽ തുളുമ്പുന്നോരോങ്കാരാരമായ് നിന്റെ കാരുണ്യമായ് നിത്യകല്യാണിയായ് - 2 എന്റെ ഏകാന്തജന്മം നീ പൊന്നാക്കുമോ
മഴയുടെ മിഴി മൺചിരാതിൽ തളിക്കുന്നു തീർത്ഥം അമ്പാടിപ്പൂമ്പൈക്കൾ ചുരത്തുന്നു സ്നേഹം കുലദൈവം കുടികൊള്ളും മലർക്കാവിലേതോ കുയിൽപ്പെണ്ണിൻ തളിർച്ചുണ്ട് ജപിക്കുന്നു മന്ത്രം
കാറ്റു കർപ്പൂരമുഴിയുന്ന കാവിൽ നിന്നും കണിമഞ്ഞിന്റെ മണിനാദമുണരുന്നുവോ എന്റെ പാലാഴിപ്പുഴയായ നിളയിൽ നിന്നും ഒരു പാണന്റെ പൂംപാട്ട് കേൾക്കുന്നുവോ നിന്റെ വനമാലയായ് നല്ല മയിൽപ്പീലിയായ് - 2 എന്റെ ഏകാന്തജന്മം നീ പൊന്നാക്കുമോ (പുലരിയിലൊരു...)